x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മതപരിവർത്തന നിരോധന നിയമം പരിശോധിക്കാൻ മൂന്നംഗ ബെഞ്ച്

സ​​​​നു സി​​​​റി​​​​യ​​​​ക്
Published: February 3, 2026 03:13 AM IST | Updated: February 3, 2026 03:13 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ സാ​​​​ധു​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി മൂ​​​​ന്നം​​​​ഗ ബെ​​​​ഞ്ച് രൂ​​​​പീ​​​​ക​​​​രി​​​​ക്കും. പ്രാ​​​​ധാ​​​​ന്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് വി​​​​ഷ​​​​യം മൂ​​​​ന്നം​​​​ഗ ബെ​​​​ഞ്ചി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണന​​​​യ്ക്കു വി​​​​ടാ​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ജി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചാ​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​ത്.

നാ​​​​ഷ​​​​ണ​​​​ൽ കൗ​​​​ണ്‍സി​​​​ൽ ഓ​​​​ഫ് ച​​​​ർ​​​​ച്ച​​​​സ് ഇ​​​​ൻ ഇ​​​​ന്ത്യ (എ​​​​ൻ​​​​സി​​​​സി​​​​ഐ) സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേയാ​​​​ണു തീ​​​​രു​​​​മാ​​​​നം. മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​നെ​​​​തി​​​​രേ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള സ​​​​മാ​​​​ന ഹ​​​​ർ​​​​ജി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം എ​​​​ൻ​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ ഹ​​​​ർ​​​​ജി​​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യും ​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഹ​​​​ർ​​​​ജി​​​​യി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ക്ഷി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി. നാ​​​​ലാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ മ​​​​റു​​​​പ​​​​ടി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

സ​​​​മാ​​​​ന​​​​വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഹ​​​​ർ​​​​ജി​​​​ക​​​​ളാ​​​​ണ് മൂ​​​​ന്നം​​​​ഗ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക. ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​​ബി​​​​സി​​​​ഐ) ഉ​​​​ൾ​​​​പ്പെ​​​​ടെ സ​​​​മാ​​​​ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ നേ​​​​ര​​​​ത്തേ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ സാ​​​​ധു​​​​ത ചോ​​​​ദ്യം ചെ​​​​യ്തു വി​​​​വി​​​​ധ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള കേ​​​​സു​​​​ക​​​​ൾ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​നെ​​​​തി​​​​രേ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച വി​​​​വി​​​​ധ ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ൽ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി ത​​​​യാ​​​​റാ​​​​യ​​​​താ​​​​യും ഉ​​​​ട​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത ഇ​​​​ന്ന​​​​ലെ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ പാ​​​​സാ​​​​ക്കു​​​​ന്ന നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് പ​​​​ല സ​​​​മ​​​​യ​​​​ത്താ​​​​യി വി​​​​വി​​​​ധ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ൽ ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ര​​​​ണ്ടു ക​​​​ന്യാ​​​​സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യ​​​​ത് സം​​​​സ്ഥാ​​​​നം പാ​​​​സാ​​​​ക്കി​​​​യ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​മാ​​​​ണ്.

ഈ ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്താ​​​​ൽ ജാ​​​​മ്യം ല​​​​ഭി​​​​ക്കു​​​​ക പ്ര​​​​യാ​​​​സ​​​​മാ​​​​ണ്. ഓ​​​​രോ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ കാ​​​​ഠി​​​​ന്യം മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കും. നി​​​​ല​​​​വി​​​​ൽ രാ​​​​ജ്യ​​​​ത്തെ 12 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​യ​​​​മം പാ​​​​സാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഏ​​​​റ്റ​​​​വു​​​​മൊ​​​​ടു​​​​വി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലാ​​​​ണ് ഏ​​​​റെ ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി നി​​​​യ​​​​മം പാ​​​​സാ​​​​ക്കി​​​​യ​​​​ത്.

Tags : anti conversion law Three bench judge Supreme Court

Recent News

Up