x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ന് സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് മ​ര​ണം


Published: December 26, 2025 12:18 AM IST | Updated: December 26, 2025 12:18 AM IST

മൈ​സൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ന് സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ബ​ലൂ​ൺ വി​ൽ​പ്പ​ന​ക്കാ​ര​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹൈ​ഡ്ര​ജ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 8.45ഓ​ടെ​യാ​ണ് സം​ഭ​വം.

ബ​ലൂ​ൺ വി​ൽ​പ്പ​ന​ക്കാ​ര​നും ബ​ലൂ​ൺ വാ​ങ്ങാ​നെ​ത്തി​യ വ്യ​ക്തി​യു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ന്‍റെ​യും ബോം​ബ് സ്ക്വാ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Two killed gas cylinder explosion Mysore Palace

Recent News

Up