x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ്പു​രി​ൽ ചാ​ക്കി​നു​ള്ളി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


Published: December 24, 2025 01:45 AM IST | Updated: December 24, 2025 01:45 AM IST

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ ചാ​ക്കി​നു​ള്ളി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ര​ശു​റാം പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള സു​ഭാ​ഷ് കോ​ള​നി​യി​ലെ വീ​ടി​ന്‍റെ കാ​ർ‌​പോ​ർ​ച്ചി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ണ് വീ​ട്ടു​ട​മ​സ്ഥ​യാ​യ മു​ന്നി ദേ​വി പോ​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്ന ചാ​ക്ക് കെ​ട്ട് കാ​ണു​ന്ന​ത്. മൂ​ന്ന് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ ര​ണ്ട് നി​ല​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചാ​ക്കു​കെ​ട്ടി​ൽ കാ​ണ​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം ഒ​രു പു​ത​പ്പി​ൽ പൊ​തി​ഞ്ഞ ശേ​ഷം ര​ണ്ട് പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

Tags : rajastan jaipur crime news Unidentified body

Recent News

Up