x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര ബ​ജ​റ്റ്: രാ​ഹു​ൽ ഗാ​ന്ധി​യെ വെ​ല്ലു​വി​ളി​ച്ച് നി​ർ​മ്മ​ല സീ​താ​രാ​മ​ൻ


Published: February 5, 2026 01:20 AM IST | Updated: February 5, 2026 01:20 AM IST

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന ബ​ജ​റ്റ് ച​ർ​ച്ച​യ്ക്കി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ബ​ജ​റ്റി​ലെ ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ച് രാ​ഹു​ൽ ഗാ​ന്ധി തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച മ​ന്ത്രി, ത​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​ത​ക​ൾ നി​ര​ത്തി തെ​ളി​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ വെ​ല്ലു​വി​ളി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി ബ​ജ​റ്റി​നെ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​തെ​ന്ന് നി​ർ​മ​ല സീ​താ​രാ​മ​ൻ ആ​രോ​പി​ച്ചു. സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ബ​ജ​റ്റി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു എ​ന്ന രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി, ഏ​ത് ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. "നി​ങ്ങ​ൾ പ​റ​യു​ന്ന​ത് സ​ത്യ​മാ​ണെ​ങ്കി​ൽ അ​ത് സ​ഭ​യി​ൽ തെ​ളി​യി​ക്കൂ" എ​ന്ന് നി​ർ​മ​ല വെ​ല്ലു​വി​ളി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് സ​ഭ​യി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്നും കേ​വ​ലം രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു. സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ക്കു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ത​ട​സ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് അ​വ​രു​ടേ​തെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Union Budget Nirmala Sitharaman Rahul Gandhi

Recent News

Up