ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാർലമെന്റ് ഹൗസിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കാബിനറ്റ് യോഗത്തിലാണ് ബജറ്റ് നിർദ്ദേശങ്ങൾക്ക് അംഗീകാരമായത്. ഇതോടെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനായി ലോക്സഭയിലേക്ക് പ്രവേശിച്ചു.
10.15-ന് ആരംഭിച്ച മന്ത്രിസഭാ യോഗം ബജറ്റ് രേഖകൾ പരിശോധിച്ച് ഔദ്യോഗിക അംഗീകാരം നൽകി. രാവിലെ 11 മണിക്ക് ധനമന്ത്രി തന്റെ ഒൻപതാമത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചു. ആദ്യമായാണ് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
Tags : Union Budget 2026 Nirmala Sitaraman