x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ-യുഎസ് വ്യാപാര കരാർ കേരളത്തിന് നേട്ടമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ


Published: February 8, 2026 06:08 PM IST | Updated: February 8, 2026 06:08 PM IST

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വാണിജ്യ കരാർ കേരളത്തിന് വളരെയധികം പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. റബർ, നാളീകേരം, കൊപ്ര, വെളിച്ചെണ്ണ, തേയില, സുഗന്ധദ്രവ്യങ്ങൾ, കാപ്പി, കപ്പ, അടയ്ക്ക, കശുവണ്ടി, കൈതച്ചക്ക, പപ്പായ, കൊക്കോ, ബേക്കറി സാധങ്ങൾ മുതലായവയുടെ താരിഫ് അമേരിക്ക പൂജ്യമാക്കിയത് കേരളത്തിലെ കർഷകർക്ക് നേട്ടമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

മത്സ്യ ഉത്പ്പന്നങ്ങൾ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ, ഗ്ലൗസ് മുതലായവയുടെ തീരുവാ 18 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും കൈത്തറി രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ ഉൽപാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുന്നത് ക്ഷീര കർഷകർക്ക് പ്രയോജനപ്രദമാണ്. രോഗനിർണ്ണയത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങളും സർജിക്കൽ റോബോട്ടുകളും കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുന്നത് ആരോഗ്യരംഗത്ത് പ്രയോജനപ്പെടുമെന്നും ജോർജ് കുര്യൻ അവകാശപ്പെട്ടു.

Tags : George Kurian ndia-US trade agreement agreement benefit

Recent News

Up