x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്ഷ​ദ്വീ​പി​ലെ വാ​ഹ​ന​നി​യ​ന്ത്ര​ണം; റം​സാ​ൻ വ​രെ ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ


Published: February 23, 2026 12:31 PM IST | Updated: February 23, 2026 12:31 PM IST

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് റം​സാ​ൻ വ​രെ ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ.

വാ​ഹ​ന നി​രോ​ധ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി​യി​ലാ​ണ് റം​സാ​ൻ വ​രെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​ല്ലെ​ന്ന് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. കേ​സ് മാ​ർ​ച്ച് 16ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ ജീ​വി​ത​ശൈ​ലി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ല​ക്ഷ​ദ്വീ​പി​ൽ വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ച​ത്.

ദ്വീ​പ് നി​വാ​സി​ക​ൾ​ക്കി​ട​യി​ൽ കാ​ൽ​ന​ട​യാ​ത്ര​യും സൈ​ക്ലിം​ഗും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക വ​ഴി ശാ​രീ​രി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ക എ​ന്ന​തു​മാ​ണ് ഈ ​പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ നേ​ര​ത്തെ വി​ശ​ദ​മാ​ക്കി​യ​ത്.

Tags : vehicle ban lakshadweep ramzan administrator

Recent News

Up