x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മതം നോക്കിയല്ല പ്രവർത്തിക്കുന്നത്: രാജീവ് ചന്ദ്രശേഖർ


Published: November 5, 2025 12:27 AM IST | Updated: November 5, 2025 12:27 AM IST

ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം എ​ന്നു​മു​ണ്ടാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്കി​യ​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

സീ​റോ മ​ല​ബാ​ർ സ​ഭ നേ​തൃ​ത്വ​ത്തോ​ടൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രിക്കുകയായിരുന്നു അ ദ്ദേഹം. മ​തം നോ​ക്കി​യ​ല്ല ബി​ജെ​പി നേ​തൃ​ത്വം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഏ​തൊ​രു മ​ല​യാ​ളി​ക്കൊ​പ്പ​വും ത​ങ്ങ​ൾ ഉ​ണ്ടാ​കും. എ​ല്ലാം രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ കാ​ണേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Rajiv Chandrasekhar religion Bjp

Recent News

Up