x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യമൃഗങ്ങളുടെ ആക്രമണം പ്രാദേശിക അപകടസാധ്യതയായി അംഗീകരിച്ചു


Published: November 18, 2025 11:58 PM IST | Updated: November 18, 2025 11:58 PM IST

ന്യൂ​ഡ​ൽ​ഹി: വ​ന്യ​മൃ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള വി​ള​നാ​ശം പ്രാ​ദേ​ശി​ക​വ​ത്ക​രി​ച്ച അ​പ​ക​ട​സാ​ധ്യ​താ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചാ​മ​ത്തെ ആ​ഡ്-​ഓ​ണ്‍ ക​വ​ർ ആ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക അ​റി​യി​ക്ക​ണം. ഡാ​റ്റ അ​ടി​സ്ഥാ​ന​മാ​ക്കി വ​ള​രെ​യ​ധി​കം ബാ​ധി​ത​മാ​യ ജി​ല്ല​ക​ളെ​യും ഇ​ൻ​ഷ്വ​റ​ൻ​സ് യൂ​ണി​റ്റു​ക​ളെ​യും തി​രി​ച്ച​റി​യു​ക​യും ചെ​യ്യ​ണം. വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ആ​പ്പി​ലൂ​ടെ ജി​യോ​ടാ​ഗ് ഫോ​ട്ടോ അ​പ്‌​ലോ​ഡ് ചെ​യ്തു 72 മ​ണി​ക്കൂ​റി​ന​കം വി​ള​നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

വ​ന്യ​മൃ​ഗ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന വി​ള​നാ​ശ​ത്തി​നും നെ​ൽ​വ​യ​ലു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന​തി​നും ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള പു​തി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് കൃ​ഷി മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​കാ​രം ന​ൽ​കി. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം നെ​ൽ​വ​യ​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ പ്രാ​ദേ​ശി​ക ദു​ര​ന്ത​ത്തി​ൽ വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2026 ഖാ​രി​ഫ് മു​ത​ലാ​ണ് പു​തി​യ മാ​റ്റ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക.

Tags : Wild animal attacks local risk

Recent News

Up