x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​റോ​ഡി​ൽ യാ​ത്ര​ക്കാ​രി​യെ അ​പ​മാ​നി​ച്ചു; ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു


Published: November 9, 2025 04:32 AM IST | Updated: November 9, 2025 04:32 AM IST

ബെം​ഗ​ളു​രു: ന​ടു​റോ​ഡി​ൽ യാ​ത്ര​ക്കാ​രി​യെ അ​പ​മാ​നി​ച്ച ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​ർ​ക്കെ​തി​രെ വി​ൽ​സ​ൺ ഗാ‍‍​ർ​ഡ​ൻ പോ​ലീ​സ് കേ​സെ​ടു​ത്തു. ബെം​ഗ​ളൂ​രു ച​ർ​ച്ച് സ്ട്രീ​റ്റി​ൽ നി​ന്ന് പി​ജി​യി​ലേ​ക്ക് ബൈ​ക്ക് ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്ത യു​വ​തി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ന​വം​ബ​ർ ആ​റി​ന് ന​ട​ന്ന സം​ഭ​വം യു​വ​തി സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ട് വ​ഴി വി​വ​രി​ച്ച​തോ​ട പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ചി​ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ബൈ​ക്ക് ടാ​ക്സി ആ​പ്പാ​യ റാ​പി​ഡോ വ്യ​ക്ത​മാ​ക്കി. സ​വാ​രി​ക്കെ​ത്തി​യ ഡ്രൈ​വ​ർ യാ​ത്ര​യ്ക്കി​ടെ യു​വ​തി​യു​ടെ കാ​ലി​ൽ സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി വി​ല​ക്കി​യെ​ങ്കി​ലും ഡ്രൈ​വ​ർ പി​ന്മാ​റി​യി​ല്ല.

സ്ഥ​ല​പ​രി​ച​യം കു​റ​വാ​യ​തി​നാ​ൽ യു​വ​തി ഡ്രൈ​വ​റോ​ട് വ​ണ്ടി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​ത്തെ​ത്തി​യ യു​വ​തി ക​ര​ഞ്ഞ​തോ​ടെ വ​ഴി​യാ​ത്ര​ക്കാ​ര​ൻ ഇ​ട​പെ​ട്ട​തോ​ടെ ഇ​യാ​ൾ മാ​പ്പു ചോ​ദി​ക്കു​ക​യും തെ​റ്റ് ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ യാ​ത്ര തി​രി​ച്ച​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് നേ​രെ തി​രി‍​ഞ്ഞ് അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വം വീ​ഡി​യോ സ​ഹി​തം യു​വ​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ കേ​സെ​ടു​ത്ത ബെം​ഗ​ളൂ​രു പോ​ലീ​സ്, ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​ർ ലോ​കേ​ഷാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

Tags : woman passenger insulted on a highway case filed bike taxi driver

Recent News

Up