x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; രണ്ട് പേർ കൂടി അറസ്റ്റിൽ


Published: February 23, 2026 08:05 PM IST | Updated: February 23, 2026 08:05 PM IST

ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ രണ്ട് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ കേസിൽ പ്രതികളായവരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഇവരുടെ ഫണ്ടിംഗ്, മറ്റ് ബന്ധങ്ങള്‍, പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചന, ഒപ്പമുണ്ടായ മറ്റുള്ളവര്‍ എന്നീ കാര്യങ്ങൾ പോലീസ് ചോദിച്ചറിയും. ഇതിനിടയിലാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ആ​ഗോ​ള എ​ഐ ഉ​ച്ച​കോ​ടി​യു​ടെ അ​ഞ്ചാം ദി​വ​സ​മാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​റി​നെ​തി​രെ​യും ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ ആ​രോ​പി​ച്ചു​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ദ​ർ​ശ​ന ഹാ​ളി​ൽ ഷ​ർ​ട്ട് ഊ​രി പ്ര​തി​ഷേ​ധി​ച്ച​ത്.

Tags : Youth Congress protest AI summit arrested

Recent News

Up