x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ഴ​യ്ക്കാ​ട്ട് ശ​ങ്ക​ര​ന്‍റെ "ഹൃ​ദ​യ​പ​ക്ഷ ചി​ന്ത​ക​ൾ' പു​സ്ത​ക​പ്ര​കാ​ശ​നം ജെ. ​മാ​ത്യൂ​സ് നി​ർ​വ​ഹി​ച്ചു


Published: November 14, 2025 12:23 PM IST | Updated: November 14, 2025 12:23 PM IST

ടെ​ക്സ​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) പ്ര​സി​ഡ​ന്‍റും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​മ്പ​ഴ​ക്കാ​ട്ട് ശ​ങ്ക​ര​ന്‍റെ “ഹൃ​ദ​യ​പ​ക്ഷ ചി​ന്ത​ക​ൾ” (ലേ​ഖ​ന സ​മാ​ഹാ​രം) എ​ന്ന ഏ​റ്റ​വും പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡാ​ള​സ് ടെ​ക്സ​സി​ൽ ന​ട​ന്ന ലാ​ന പ​തി​നാ​ലാം ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ വ​ച്ച് ജ​ന​നി എ​ഡി​റ്റ​ർ ജെ. ​മാ​ത്യൂ​സ് ലാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ മാ​ത്യു​വി​ന്‌ ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

12 രാ​ഷ്‌​ട്രീ​യ - സാ​മു​ഹ്യ ലേ​ഖ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ലേ​ഖ​ന​സ​മാ​ഹാ​ര​ത്തി​ന്‌ അ​വ​താ​രി​ക എ​ഴു​തി​യി​ട്ടു​ള്ള​ത് പ്ര​ശ​സ്ത നോ​വ​ലി​സ്റ്റും ക​ഥാ​കൃ​ത്തും വ​യ​ലാ​ർ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഇ. ​സ​ന്തോ​ഷ് കു​മാ​റാ​ണ്‌.

 

K-Rail Survey

പു​ലി​റ്റ്സ​ർ ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച വ​ഴി​യ​മ്പ​ലം (നോ​വ​ൽ), കൊ​ടു​ക്കാ​ക്ക​ടം (ക​ഥാ​സ​മാ​ഹാ​രം) എ​ന്നീ ര​ണ്ടു പു​സ്ത​ക​ങ്ങ​ൾ​ക്കു​ശേ​ഷം നി​ധി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മു​ന്നാ​മ​ത്തെ പു​സ്ത​ക​മാ​ണ്‌ ഹൃ​ദ​യ​പ​ക്ഷ ചി​ന്ത​ക​ൾ.

ഈ ​മൂ​ന്ന് പു​സ്ത​ക​ങ്ങ​ളു​ടെ കോ​പ്പി​ക​ൾ വാ​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലു​ള്ള​വ​ർ [email protected] എ​ന്ന ഇ​മെ​യി​ലി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ക.

ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് നി​ധി ബു​ക്സി​നേ​യും (ക​ണ്ണൂ​ർ, [email protected]) പു​ലി​റ്റ്സ​ർ ബു​ക്സി​നെ​യും (കൊ​ടു​ങ്ങ​ല്ലൂ​ർ, തൃ​ശൂ​ർ ജി​ല്ല, +91 98958 19562) സ​മീ​പി​ക്കാ​വു​ന്ന​താ​ണ്‌.

Tags : Ambazhakkattu Sankaran Book Release

Recent News

Up