ന്യൂയോർക്ക്: മന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഉമ്മൻ ചാണ്ടി ഭവനം പ്രോജക്ടിന്റെ ആദ്യത്തെ വീടിന്റെ താക്കോൽദാന ചടങ്ങ് തിരുവനന്തപുരം ബാലരാമപുരത്ത് വച്ച് നടത്തി.
ന്യൂയോർക്കിലെ കുന്നുപറമ്പിൽ ആൻഡ്രൂസ് - ശോശാമ്മ ദമ്പതികളാണ് ആദ്യത്തെ ഭവനം സ്പോൺസർ ചെയ്തത്. ചാണ്ടി ഉമ്മൻ എംഎൽഎയും ഡോ. മരിയ ഉമ്മനുമാണ് ഈ ചാരിറ്റബിൾ ട്രസ്റ്റിന് നേതൃത്വം നൽകുന്നത്.

ചാണ്ടി ഉമ്മൻ, മറിയാമ്മ ഉമ്മൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഈ സ്വപ്നം യാഥാർഥ്യമാക്കുവാൻ സഹായിച്ച ആൻഡ്രൂസ് - ശോശാമ്മ ദമ്പതികൾക്ക് ട്രസ്റ്റിന്റെ പേരിൽ ചാണ്ടി ഉമ്മൻ എംഎൽഎ നന്ദി രേഖപ്പെടുത്തി.
Tags : Oommen Chandy Shoshamma Andrews Chandy Oommen Maria Oommen