ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് വനിതാ പ്രതിനിധി സ്ഥാനത്തേക്ക് അനില സന്ദീപ് ജനവിധി തേടുന്നു.
ആരോഗ്യ-സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനില, 2015 മുതൽ ആർഎൻ കേസ് മാനേജറായി പ്രവർത്തിച്ചുവരുന്നു. സേവന മികവിനുള്ള അംഗീകാരമായി 2022ൽ IANAGHന്റെ നഴ്സ് എക്സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്.
AIMNA USAയുടെ സ്ഥാപക നേതാക്കളിലൊരാളായ അനില, നിലവിൽ ഫോമ സതേൺ റീജിയൺ വിമൻസ് ചെയർപേഴ്സണായും പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിയും പ്രവർത്തിച്ചു.
ആശ റേഡിയോയിലെ ഹെൽത്ത് ടോക്ക് കോഓർഡിനേറ്റർ എന്ന നിലയിലും ഹൂസ്റ്റൺ റാന്നി അസോസിയേഷൻ, ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്നിവിടങ്ങളിലെ സജീവ അംഗം എന്ന നിലയിലും അനില കമ്യൂണിറ്റിയിൽ സുപരിചിതയാണ്.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Tags : anila sandeep magh election usa nri news