x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പു ജോ​ൺ ജോ​സ​ഫി​ന് ഷി​ക്കാ​ഗോ​യി​ൽ സ്വീ​ക​ര​ണം


Published: October 31, 2025 01:32 PM IST | Updated: October 31, 2025 01:33 PM IST

ഷി​ക്കാ​ഗോ: കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ണ്‍ ജോ​സ​ഫി​ന് പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷി​ക്കാ​ഗോ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വി​ദേ​ശ​മ​ല​യാ​ളി​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യി​രു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ പ്ര​വാ​സി​ക​ൾ വെ​ൻ​ച്വ​ർ ക്യാ​പി​റ്റ​ലി​സ്റ്റു​ക​ളാ​യി കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്ക് മു​ത​ൽ​മു​ട​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ണ്ണി വ​ള്ളി​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ത​ട്ടാ​മ​റ്റം, രാ​ജു മാ​നു​ങ്ക​ൽ, ബെ​ന്നി കോ​ട്ട​പ്പു​റം, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ, ജെ​യ്ബു കു​ള​ങ്ങ​ര, ജോ​ർ​ജ് പ​ണി​ക്ക​ർ, പ്ര​വീ​ണ്‍ തോ​മ​സ്, സൂ​സ​ൻ ദാ​നി​യേ​ൽ, ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ, സോ​യി കു​ഴി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Apu John Joseph Chicago Kerala Congress

Recent News

Up