x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജു​ൻ മോ​ദി അ​മേ​രി​ക്ക​ൻ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു


Published: January 10, 2026 03:20 PM IST | Updated: January 10, 2026 03:20 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​ർ​ജു​ൻ മോ​ദി അ​മേ​രി​ക്ക​ൻ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. 2031 ജ​നു​വ​രി വ​രെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി.

ഏ​ക​ദേ​ശം 50,000 ജീ​വ​ന​ക്കാ​രും 1.5 ട്രി​ല്യ​ൺ ഡോ​ള​ർ വാ​ർ​ഷി​ക ബ​ജ​റ്റു​മു​ള്ള ഈ ​ഭീ​മ​ൻ ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​നി അ​ർ​ജു​ൻ മോ​ദി നേ​തൃ​ത്വം ന​ൽ​കും.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ട് അ​ർ​ജു​ൻ മോ​ദി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വെ​റും എ‌​ട്ട് ഡോ​ള​റു​മാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ത​ന്‍റെ പി​താ​വി​ൽ നി​ന്നാ​ണ് പൊ​തു​സേ​വ​ന​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട​തെ​ന്ന് അ​ർ​ജു​ൻ മോ​ദി പ​റ​ഞ്ഞു.

Tags : Arjun Mody Deputy Commissioner of Social Security USA

Recent News

Up