x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ല​കൈ​ര​ളി കു​ടും​ബ സം​ഗ​മ​വും പു​തു​വ​ത്സ​രാ​ഘോ​ഷ​വും സംഘടിപ്പിച്ചു


Published: January 6, 2026 03:34 PM IST | Updated: January 6, 2026 03:34 PM IST

ക​ൽ​ബ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ക​ൽ​ബ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ബാ​ല​കൈ​ര​ളി കു​ടും​ബ സം​ഗ​മ​വും പു​തു​വ​ത്സ​രാ​ഘോ​ഷ​വും ക​ൽ​ബ സു​ഹൈ​ല പാ​ർ​ക്കി​ൽ ആ​വേ​ശോ​ജ്വ​ല​മാ​യി ന​ട​ന്നു.

കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ൽ ഒ​രു​ക്കി​യ പ​രി​പാ​ടി​യി​ൽ വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പു​തു​വ​ത്സ​ര​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന ഐ​ക്യ​വും സൗ​ഹൃ​ദ​വും നി​റ​ഞ്ഞ സ​ന്ദേ​ശ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു സം​ഗ​മം. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും സാം​സ്കാ​രി​ക ബ​ന്ധ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ത്ത​രം കു​ടും​ബ സം​ഗ​മ​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കുവ​ഹി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി, മു​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൽ ഹ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ, പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കി. അ​തോ​ടൊ​പ്പം, ക​ൽ​ബ ബാ​ല​കൈ​ര​ളി അം​ഗ​ങ്ങ​ൾ ക്രി​സ്മ​സ് - ​പു​തു​വ​ത്സ​ര സൗ​ഹൃ​ദ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സു​ഹൃ​ത്തു​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ​ര​സ്പ​രം സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ന​ബീ​ൽ കാ​ർ​ത്ത​ല, പ്ര​സി​ഡന്‍റ് അ​ശോ​ക്, ട്ര​ഷ​റ​ർ റ​സാ​ഖ്, വ​നി​ത ക​ൺ​വീ​ന​ർ ജ​യ​ല​ക്ഷ്മി, ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ക​മ​റു​ന്നീ​സ, ബാ​ല​കൈ​ര​ളി കോ​ർ​ഡി​നേ​റ്റ​ർ ജീ​ന, ബാ​ല​കൈ​ര​ളി ക​ൺ​വീ​ന​ർ ഹ​ഷ്‌​ന അ​ബ്ദു​ൽ റ​ഹ്മാ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഫ​ഹ​ദ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സു​ജേ​ഷ്, നി​മ്മി പ്രി​ൻ​സ്, ആ​രോ​മ​ൽ, സി​ദ്ദീ​ഖ്, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Balakairali Family Get Together New Year Party

Recent News

Up