x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ല​ങ്ക​യ​ണി​ഞ്ഞു അ​ര​ങ്ങു​ണ​ർ​ത്തി​യ അ​മ്മ​മാ​ർ


Published: November 29, 2025 12:48 PM IST | Updated: November 29, 2025 12:48 PM IST

ന്യൂ​ഡ​ൽ​ഹി: ചി​ല​ങ്ക​യ​ണി​ഞ്ഞു അ​ര​ങ്ങു​ണ​ർ​ത്തി​യ മൂ​ന്ന് അ​മ്മ​മാ​ർ മ​യൂ​ർ വി​ഹാ​റി​ലെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഗു​രു ഡോ. ​നി​ഷാ റാ​ണി​യു​ടെ തി​ല്ലാ​ന സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സ് സെ​ന്‍റ​റി​ൽ ഭ​ര​ത​നാ​ട്യം പ​രി​ശീ​ലി​ച്ച ജ്യോ​തി​ല​ക്ഷ്മി ജ​യ​ച​ന്ദ്ര​ൻ, ചി​ത്ര ഗി​രീ​ഷ്, കാ​ഞ്ച​ന രാ​ജ് എ​ന്നി​വ​രാ​ണ് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1-ലെ ​കാ​ർ​ത്യാ​യ​നി ഓ​ഡി​റ്റോ​റി​യം അ​ര​ങ്ങേ​റ്റ വേ​ദി​യാ​ക്കി മ​ന​വും ത​നു​വും മ​റ​ന്ന് ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ച്ച​ത്.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് പ​രി​പാ​ടി​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, പ്ര​ശ​സ്ത സം​രം​ഭ​ക​യാ​യ രാ​ധി​ക നാ​യ​ർ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ഗ​ണ​പ​തി സ്തു​തി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച അ​ര​ങ്ങേ​റ്റ​ത്തി​ൽ അ​മ്മ​മാ​ർ​ക്ക് വാ​യ്പ്പാ​ട്ടു​മാ​യി വി​നോ​ദ് കു​മാ​ർ ക​ണ്ണൂ​രും ന​ട്ടു​വാ​ങ്കം ഡോ ​നി​ഷാ റാ​ണി​യും മൃ​ദം​ഗ​ത്തി​ൽ ഗീ​തേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​നും ഓ​ട​ക്കു​ഴ​ലി​ൽ ശ​ന്ത​നു കൊ​ട്ടീ​രി​യും പി​ന്ന​ണി​യൊ​രു​ക്കി.

ക്ഷേ​ത്ര ക​ലാ​രൂ​പ​മാ​യ പ​ട​യ​ണി എ​ന്ന വി​ഷ​യ​ത്തി​ലെ പ്ര​ത്യേ​ക പ​ഠ​ന​ത്തി​നു 2005ൽ ​കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് ല​ഭി​ക്കു​ക​യും നി​ല​വി​ൽ നൂ​റ്റ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ളും ക​ർ​ണാ​ട​ക സം​ഗീ​ത​വും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ശ​സ്‌​ത സം​ഗീ​ത​ജ്ഞ​യും ന​ർ​ത്ത​കി​യു​മാ​യ ഡോ. ​നി​ഷാ റാ​ണി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ളാ​യി നൃ​ത്തം അ​ഭ്യ​സി​ച്ചു വ​രി​ക​യാ​ണ് ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ കൂ​ടി​യാ​യ ഈ ​അ​മ്മ​മാ​ർ.

 

K-Rail Survey

എം​ബ്രോ​യ്ഡ​റി, തു​ന്ന​ൽ, കൃ​ത്രി​മ ആ​ഭ​ര​ണ നി​ർ​മാ​ണം, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​വ​യി​ൽ ക​ര​വി​രു​ത് തെ​ളി​യി​ച്ചി​ട്ടു​ള്ള ജ്യോ​തി​ല​ക്ഷ്മി പ​രി​ശീ​ല​നം ല​ഭി​ച്ച ഒ​രു ന​ഴ്സ​റി അ​ധ്യാ​പി​ക​യു​മാ​ണ്. ക​ല​യോ​ടു​ള്ള അ​ഭി​നി​വേ​ശ​ത്താ​ൽ കോ​ർ​പ​റേ​റ്റ് ജോ​ലി ഉ​പേ​ക്ഷി​ച്ച് നൃ​ത്ത​ത്തി​ലേ​ക്കു ചു​വ​ടു മാ​റ്റി തി​ല്ലാ​ന സ്‌​കൂ​ളി​ൽ എ​ത്തി​യ ചി​ത്ര ഗി​രീ​ഷ്, പ്ര​യാ​ഗ് സം​ഗീ​ത് സ​മി​തി​യു​ടെ മൂ​ന്നാം വ​ർ​ഷ ഭ​ര​ത​നാ​ട്യ പ​രീ​ക്ഷ​യി​ൽ വി​ജ​യ​വും നേ​ടി.

പ്രാ​യം ഒ​ന്നി​നും ഒ​രു ത​ട​സ​മ​ല്ല എ​ന്നു തെ​ളി​യി​ച്ചു കൊ​ണ്ട് ര​ണ്ടാം വ​ർ​ഷ ഭ​ര​ത​നാ​ട്യ പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടു​ക​യും വാ​യ​ന​യി​ലും ചെ​റു​ക​ഥ​ക​ളും ക​വി​ത​ക​ളും എ​ഴു​തു​ന്ന​തി​ലും സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന കാ​ഞ്ച​ന രാ​ജ് ന​ല്ലൊ​രു സം​രം​ഭ​ക കൂ​ടി​യാ​ണ്.

ചെ​റു​പ്പം മു​ത​ലു​ള്ള ത​ങ്ങ​ളു​ടെ മോ​ഹം പൂ​വ​ണി​ഞ്ഞ​തി​ൽ സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്നും പ്രാ​യം ഒ​ന്നി​നും ഒ​രു ത​ട​സ​മ​ല്ലെ​ന്നും ന​മ്മു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സ​ഫ​ല​മാ​ക്കു​വാ​നു​ള്ള ക​ഠി​ന പ്ര​യ​ത്ന​വും ദൃ​ഢ​നി​ശ്ച​യ​മാ​ണ് ഈ ​പ്രാ​യ​ത്തി​ലും ത​ങ്ങ​ളെ അ​ര​ങ്ങേ​റ്റ വേ​ദി​യി​ലെ​ത്തി​ച്ച​തെ​ന്നും അ​മ്മ​മാ​ർ പ​റ​ഞ്ഞു.

Tags : Bharatanatyam Delhi DMA

Recent News

Up