ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ നിയുക്ത ബിഷപ് റൈറ്റ് റവ.മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ റമ്പാന്റെ സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ഡിസംബർ ആറിന് നടക്കും.
യുകെയിലെ ലെസ്റ്ററിലുള്ള മാർ ഇവാനിയോസ് നഗർ സെന്ററിലാണ് പരിപാടി നടക്കുന്നത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവൻ കര്‍ദിനാള്‍ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും.
മലങ്കര കത്തോലിക്കാ സഭയുടെ അത്യുന്നത കര്‍ദിനാള്‍ മേജര്‍ ആര്‍ച്ചുബിഷപ് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ രക്ഷാധികാരിയായി പരിപാടിയുടെ ക്രമീകരണങ്ങൾക്കായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
സംഘാടകസമിതി ചെയർമാനായി മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാന് ഡോ. ആന്റണി മാര്‍ സിൽവാനോസ്, ജനറൽ കൺവീനർ റവ.ഡോ. ലൂയിസ് ചരുവിള പാപ്പി, ജനറൽ സെക്രട്ടറി റോണി ജേക്കബ്, നാഷണൽ കൗൺസിൽ അംഗങ്ങൾ, വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള മിഷനുകളിലെ വൈദികർ, മിഷൻ പ്രതിനിധികൾ എന്നിവർ കമ്മറ്റിയിൽ അംഗങ്ങളാണ്.
Tags : Bishop-Elect Kuriakose Thomas Thadathil Europe Leicester