ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുജൈറ ബ്ലഡ് ബാങ്കും ലുലു മാളുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലുലു മാൾ മാനേജർ ഷിയാസ് ആശംസ അറിയിച്ചു. ലോക കേരളസഭാംഗം ലെനിൻ ജി.കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേക്കര, യൂണിറ്റ് സെക്രട്ടറി ഹരിഹരൻ, യൂണിറ്റ് പ്രസിഡന്റ് ടി.എ. ഹഖ് ,ട്രഷറർ റ്റിറ്റോ തോമസ്, നമിതാ പ്രമോദ് എന്നിവർ സന്നിഹിതരായിരുന്നു.
നിസ്വാർഥ സേവനത്തിന് ഫുജൈറ ബ്ലഡ് ബാങ്കിനെ കൈരളി ഉപഹാരം നൽകി ആദരിച്ചു. രക്തദാതാക്കൾക് കൈരളി സർട്ടിഫിക്കറ്റുകൾ നൽകി.
കൺവീനർ മുഹമ്മദ് നിഷാൻ, ഡാന, വിഷ്ണു അജയ്, പ്രദീപ്, ഉമ്മർ ചോലയ്ക്കൽ, ശ്രീവിദ്യ ടീച്ചർ, ശിവ, സതീശൻ പൊട്ടത്ത്, മിനു തോമസ് ലാവണ്,അജിത്ത്, സുധീഷ് ,രഞ്ജിത്ത് നിലമേൽ, ജുനൈസ്, അപ്പു, ബാലകൈരളി ഭാരവാഹികളായ ക്ഷീരജാ,ഇഷാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
--
Tags : Kairali Fujairah Blood camp