x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ​ര്‍ ഫോ​ര്‍ ക​നേ​ഡി​യ​ന്‍ മ​ല​യാ​ളി അ​ഫ​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​സി​ന​സ് സ​മ്മി​റ്റ്

ജോ​സ​ഫ് ജോ​ണ്‍ കാ​ല്‍​ഗ​റി
Published: November 1, 2025 01:31 PM IST | Updated: November 1, 2025 01:32 PM IST

ഒ​ന്‍റാ​റി​യോ: സെ​ന്‍റ​ര്‍ ഫോ​ര്‍ ക​നേ​ഡി​യ​ന്‍ മ​ല​യാ​ളി അ​ഫ​യേ​ര്‍​സ് (സി​സി​എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ന​ഡ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ വി​ക​സ​ന​ത്തി​നാ​യു​ള്ള മൂ​ന്നു ദി​വ​സ​ത്തെ സ​മ്മി​റ്റ് ആ​രം​ഭി​ച്ചു. ഒ​ന്‍റാ​റി​യോ​യി​ലെ മോ​നോ​യി​ല്‍ വെ​ള്ളി​യ‌ാ​ഴ്ച ആ​രം​ഭി​ച്ച സ​മ്മി​റ്റ് ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും.

ലീ​ഡ​ര്‍​ഷി​പ്പ്, പോ​ളി​സി & ബി​സി​ന​സ് സ​മ്മി​റ്റ് - രാ​ഷ്ട്രീ​യ നേ​തൃ​ത്വം, ന​യ​വി​ക​സ​നം, സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണം, യു​വ​ജ​ന - വ​നി​താ നേ​തൃ​ത്വം, ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ങ്ങ​ള്‍ എ​ന്നീ പ്ര​ധാ​ന മേ​ഖ​ല​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും.

കാ​ന​ഡ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ യു​വ​നേ​താ​ക്ക​ള്‍, സം​രം​ഭ​ക​ര്‍, ബി​സി​ന​സ് പ്ര​ഫ​ഷ​ണ​ലു​ക​ള്‍, നി​ക്ഷേ​പ​ക​ര്‍, ന​യ​രൂ​പീ​ക​ര​ണ​ക്കാ​ര്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, മീ​ഡി​യ വ്യ​ക്തി​ത്വ​ങ്ങ​ള്‍, സി​വി​ക് നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ർ സ​മ്മി​റ്റി​ല്‍ പ​ങ്കെ​ടു​ക്കും.

കീ​നോ​ട്ട്‌​സ്, പാ​ന​ല്‍ ഡി​സ്‌​ക​ഷ​ന്‍​സ്, വ​ര്‍​ക്ഷോ​പ്പ്‌​സ്, ഇ​ന്‍റ​റാ​ക്ടീ​വ് നെ​റ്റ് വ​ര്‍​ക്കിം​ഗ് സെ​ഷ​നു​ക​ള്‍, സ്ട്രാ​റ്റ​ജി​ക് പ്ലാ​നിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മെം​ബ​ര്‍​ഷി​പ് കാ​മ്പ​യി​ന്‍, കേ​ര​ള​ദി​നാ​ഘോ​ഷം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: https://canadianmalayaliaffairs.ca/events/

 

Tags : ccma business summit usa

Recent News

Up