x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യൂ​ർ വി​ഹാ​റി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല 27, 28 തീ​യ​തി​ക​ളി​ൽ


Published: December 2, 2025 12:36 PM IST | Updated: December 2, 2025 12:36 PM IST

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഈ ​മാ​സം 27, 28 തീ​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ലെ ​എ-1 പാ​ർ​ക്കി​ൽ രാ​വി​ലെ 5.15ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ തു​ട​ക്ക​മി​ടും.

ച​ട​ങ്ങു​ക​ൾ​ക്ക് ച​ക്കു​ള​ത്തു കാ​വ് ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ആ​ദ്യ ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച്ച രാ​വി​ലെ അ​ഞ്ചി​ന് സ്ഥ​ല ശു​ദ്ധി, 5.15ന് ​ഗ​ണ​പ​തി ഹോ​മം, വൈ​കു​ന്നേ​രം 6.25ന് ​ദീ​പാ​രാ​ധ​ന, 6.30 മു​ത​ൽ ജ​യ​സൂ​ര്യ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ, തു​ട​ർ​ന്ന് ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി​യു​ടെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​യാ​ണ് പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ.

ര​ണ്ടാം ദി​വ​സം രാ​വി​ലെ 5.15-ന് ​മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ അ​ര​ങ്ങേ​റും. 8.45-ന് ​ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.

ഒ​മ്പ​തി​ന് ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ സാ​മു​വ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ച​ട​ങ്ങി​ൽ 2024 - 25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 12-ാം ക്ലാ​സി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ച​ക്കു​ള​ത്ത​മ്മ അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ്‌ അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും. അ​വാ​ർ​ഡു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ 15 വ​രെ സ്വീ​ക​രി​ക്കും.

9.45ന് ​ച​ക്കു​ള​ത്തു​കാ​വി​ലെ പ്ര​ശ​സ്ത​മാ​യ വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ​നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ പൊ​ങ്കാ​ല​യ്ക്ക് ആ​രം​ഭ​മാ​വും.

പ​ത്തി​ന് വൈ​ജ​യ​ന്തി ഭ​ജ​ൻ​സ് മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​നാ​ർ​പ്പ​ണം ക്ഷേ​ത്രാ​ങ്ക​ണം ഭ​ക്തി സാ​ന്ദ്ര​മാ​ക്കും. പ​ല്ല​ശ​ന ഉ​ണ്ണി മാ​രാ​രും സം​ഘ​വും ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ താ​ള മേ​ള​ങ്ങ​ളൊ​രു​ക്കും. വി​ദ്യ​ക​ലാ​ശം, മ​ഹാ​ക​ലാ​ശം, പ​റ​യി​ട​ൽ എ​ന്നി​വ​യും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൊ​ങ്കാ​ല​യും മ​റ്റു വ​ഴി​പാ​ടു​ക​ളും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നു​മാ​യി 8130595922, 9899861567, 8750138768, 9871011229 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : Chakkulathu Kavu Ponkala Mayur Vihar

Recent News

Up