x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​മ്പ​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും മി​ഷ​ൻ ഞാ​യ​ർ ആ​ചാ​ര​ണ​വും


Published: October 31, 2025 12:03 PM IST | Updated: October 31, 2025 12:03 PM IST

ഫ്ലോ​റി​ഡ: ടാ​മ്പ​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും മി​ഷ​ൻ ഞാ​യ​ർ ആ​ചാ​ര​ണ​വും ശ്ര​ദ്ധേ​യ​മാ​യി. 2025 - 2026 വ​ർ​ഷ​ത്തെ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റും അ​ന്ത​ർ​ദേ​ശീ​യ ഓ​ർ​ഗ​നൈ​സ​റു​മാ​യ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റീ​ജി​യ​ണ​ൽ വൈ​സ് ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ സാ​ന്ദ്രാ എ​സ്‌​വി​എം, യൂ​ണി​റ്റ് ഓ​ർ​ഗ​നൈ​സ​ർ അ​ലി​യ ക​ണ്ടാ​ര​പ്പ​ള്ളി​ൽ, എ​ബി​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

K-Rail Survey

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ്‌​റ്റീ​വ് പൂ​വ​ത്തു​ങ്ക​ൽ (പ്ര​സി​ഡ​ന്‍റ്), മ​രീ​സാ മു​ടീ​കു​ന്നേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മി​യ കൂ​ന്ത​മ​റ്റ​ത്തി​ൽ (സെ​ക്ര​ട്ട​റി), ആ​മി ആ​ക്ക​ൽ​കൊ​ട്ടാ​രം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആം​സ്റ്റ​ൻ അ​ഴ​ക്കേ​ട​ത്ത്, ക്രി​സ്റ്റി​ൻ ക​ല്ലി​ടു​ക്കി​ൽ (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​ത്‌ ശു​ശ്രൂ​ഷ ഏ​റ്റെ​ടു​ത്തു.

തു​ട​ർ​ന്ന് ചെ​മ​ഞ്ഞ​കൊ​ടി​യും പി​ടി​ച്ചു കു​ട്ടി​ക​ൾ ന​ട​ത്തി​യ മി​ഷ​ൻ റാ​ലി​യും മു​ദ്രാ​വാ​ക്യം വി​ളി​യും പ​താ​ക ഉ​യ​ർ​ത്ത​ലും മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​വേ​ശം ഏ​വ​രി​ലും വാ​നോ​ളം ഉ​യ​ർ​ത്തി. മി​ഷ​ൻ ഞാ​യ​ർ ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്റ്റാ​ളു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ന്നേ​ദി​വ​സം ഒ​രു​ക്കി.

 

K-Rail Survey

സ​ൺ‌​ഡേ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ലി കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ധ്യാ​പ​ക​രും ദേ​വാ​ല​യ എ​ക്സി​ക്യൂ​ട്ടീ​വും പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചു.

Tags : Cherupushpa Mission League Tampa Usa Cml

Recent News

Up