മനാമ: ഒരു പതിറ്റാണ്ടിലേറെയായി ബഹ്റിൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ആൽബം "സുകൃത ജനനം' സുനിൽ റാന്നി എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.
പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ എന്ന് തുടങ്ങുന്ന കരോൾ ഗാനം ശനിയാഴ്ച രാത്രി എട്ടിന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് റീലിസ് ചെയ്യും.

ക്രിസ്മസ് കരോൾ ഗാനത്തിന്റെ പോസ്റ്റർ ബഹ്റിൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന ചടങ്ങിൽ ബഹ്റിൻ പാർലമെന്റ് അംഗം ഹസൻ ബുക്കാമസ് ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് നൽകി പ്രകാശനം ചെയ്തു.
ഇതിനു മുമ്പ് സുനിൽ തോമസ് റാന്നി എഴുതിയ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് എന്ന യാത്ര വിവരണ പുസ്തകം ശ്രദ്ധ നേടിയിരുന്നു. കരോൾ ഗാനം ആലപിച്ച് സംഗീതം കൊടുത്തിരിക്കുന്നത് സ്റ്റാൻലി എബ്രഹാം റാന്നിയാണ്.