x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ക്രി​സ്മ​സും ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ത​യ്യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി​യും ആ​ഘോ​ഷി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: December 29, 2025 10:52 AM IST | Updated: December 29, 2025 10:52 AM IST

സൂ​റി​ച്ച്: പ്ര​വാ​സ​ലോ​ക​ത്തെ വി​ശ്വാ​സ​തീ​ക്ഷ്ണ​ത​യും സാം​സ്കാ​രി​ക ത​നി​മ​യും ഒ​ത്തു​ചേ​ര്‍​ന്ന​പ്പോ​ള്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ എ​ഗി​ല്‍ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന് ഈ ​വ​ര്‍​ഷ​ത്തെ ക്രി​സ്മ​സ് ഇ​ര​ട്ടി മ​ധു​ര​മാ​യി.

ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ത​യ്യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി​യും ക്രി​സ്മ​സും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ച​ത് ച​രി​ത്ര​പ​ര​മാ​യ ആ​ത്മീ​യ ചൈ​ത​ന്യ സം​ഗ​മ​വേ​ദി​യാ​യി.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യി അ​ര്‍​പ്പി​ക്ക​പ്പെ​ട്ട കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ത​യ്യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. പ്രാ​ർ​ഥ​നാ​നി​ര്‍​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ന​ട​ന്ന കു​ര്‍​ബാ​ന​യ്ക്കി​ടെ അ​ദ്ദേ​ഹം ന​ല്‍​കി​യ സ​ന്ദേ​ശം വി​ശ്വാ​സി​ക​ള്‍​ക്ക് ആ​ഴ​ത്തി​ലു​ള്ള ഉ​ള്‍​ക്കാ​ഴ്ച പ​ക​ര്‍​ന്നു.

 

K-Rail Survey

ദൈ​വം അ​ധി​കാ​ര​ത്തി​ന്‍റെ മു​ക​ളി​ല​ല്ല, മ​റി​ച്ച് വി​ന​യ​ത്തി​ന്‍റെ​യും ലാ​ളി​ത്യ​ത്തി​ന്‍റെ​യും പു​ല്‍​ക്കൂ​ട്ടി​ലേ​ക്കാ​ണ് ഇ​റ​ങ്ങി​വ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. ന​സ്ര​ത്തി​ലെ യേ​ശു​വി​ന്‍റെ ല​ളി​ത​ജീ​വി​തം ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ലും ന​യി​ക്കേ​ണ്ട വ​ഴി​കാ​ട്ടി​യാ​ണെ​ന്ന് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ത​യ്യി​ല്‍ ഉ​ദ്ബോ​ധി​പ്പി​ച്ചു.

കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്ന സാം​സ്കാ​രി​ക സ​ന്ധ്യ​യ്ക്ക് തു​ട​ക്ക​മാ​യി. എ​ലൈ​ന്ന, ജി​യാ​ന്ന, ജോ​ഷു​വ, ദി​യ എ​ന്നി​വ​രു​ടെ മ​നോ​ഹ​ര​മാ​യ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ല്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ത​യ്യി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച "ക്രി​പ്പ​ന്‍ സ്പീ​ല്‍' (നേ​റ്റി​വി​റ്റി പ്ലേ) ​എ​ന്ന പു​ല്‍​ക്കൂ​ട് ദൃ​ശ്യാ​വി​ഷ്കാ​ര​മാ​യി​രു​ന്നു. മ​ല​യാ​ള ഭാ​ഷ​യി​ല്‍ അ​തീ​വ ത​ന്മ​യ​ത്വ​ത്തോ​ടെ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ഈ ​പ​രി​പാ​ടി കാ​ണി​ക​ളു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

 

K-Rail Survey

പ്ലേ​യി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പാ​രി​ഷ് വ​ക സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത് അ​വ​രു​ടെ സ​ന്തോ​ഷം ഇ​ര​ട്ടി​പ്പി​ച്ചു. സൗ​ഹൃ​ദ​ത്തി​ന്‍റെ സ്നേ​ഹ​വി​രു​ന്ന് (അ​ഗാ​പ്പെ) തു​ട​ര്‍​ന്ന് ന​ട​ന്ന ക്രി​സ്മ​സ് പാ​പ്പ​യു​ടെ സ​ന്ദ​ര്‍​ശ​ന​വും "ജിം​ഗി​ള്‍ ബെ​ല്‍' ഗാ​ന​വും മു​തി​ര്‍​ന്ന​വ​രി​ലും കു​ട്ടി​ക​ളി​ലും ഒ​രു​പോ​ലെ ആ​വേ​ശം നി​റ​ച്ചു.

ഇ​ട​വ​ക സ​മൂ​ഹം ഒ​ന്ന​ട​ങ്കം ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്ന് ന​ട​ന്നു. ഓ​രോ കു​ടും​ബ​വും മേ​ശ​യ്ക്കു ചു​റ്റു​മി​രു​ന്ന് സ്നേ​ഹം പ​ങ്കി​ട്ടു. ഫാ. ​സെ​ബാ​സ്റ്റ്യ​നും അ​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് ഭ​ക്ഷ​ണ​ത്തി​ലും പ​ങ്കാ​ളി​യാ​യ​ത് ഇ​ട​വ​ക​യി​ലെ ഐ​ക്യ​ത്തി​ന്റെ നേ​ര്‍​ക്കാ​ഴ്ച​യാ​യി.

 

K-Rail Survey

ക​ല​യും സം​ഗീ​ത​വും സൈ​മ​ണ്‍ വാ​ളി​പ്ലാ​ക്ക​ല്‍ ഗാ​ന​വും ജി​മ്മി ന​സ​റ​ത്തി​ന്‍റെ മി​മി​ക്രി​യും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. എ​ഗ് കാ​ത്ത​ലി​ക് ക്വ​യ​ര്‍ ആ​ല​പി​ച്ച മ​നോ​ഹ​ര​മാ​യ ക​രാ​ള്‍ ഗാ​ന​ങ്ങ​ള്‍ ക്രി​സ്മ​സി​ന്റെ സം​ഗീ​ത​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. പ​രി​പാ​ടി​യി​ല്‍ ജോ​മോ​ന്‍ പ​ത്തു​പ​റ​യി​ല്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

K-Rail Survey K-Rail Survey

നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷം, വി​ശ്വാ​സ​വും സൗ​ഹൃ​ദ​വും ഒ​ത്തു​ചേ​ര്‍​ന്ന എ​ഗി​ലെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ മ​നോ​ഹ​ര​മാ​യ ഒ​രു സ്മ​ര​ണ​പു​തു​ക്ക​ലാ​യി. ലാ​ളി​ത്യ​ത്തി​ലൂ​ടെ മ​നു​ഷ്യ​രി​ലേ​ക്ക് എ​ത്തി​യ ദൈ​വ​സ്നേ​ഹ​ത്തി​ന്റെ സ​ന്ദേ​ശം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ലൂ​ടെ വീ​ണ്ടും പു​ന​ര്‍​ജ​നി​ച്ചു.

Tags : Christmas celebration Fr. Sebastian Thayyil Golden Jubilee

Recent News

Up