ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്മസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നേതൃത്വം നൽകും.
നർമത്തിൽ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയാച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ജോസഫച്ചൻ നേതൃത്വം നിലക്കുന്ന ധ്യാനം ആരംഭിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരം ആറിനുള്ള ദിവ്യബലിയോടെയാണ്.
ദിവ്യബലിയെ തുടർന്ന് ഒമ്പത് വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തിനുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെ പത്തിനുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചിന് ധ്യാനം സമാപിക്കും. കുമ്പസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്റെ വിവിധ ദിനങ്ങളിൽ ഉണ്ടായിരിക്കും.
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന അവസരത്തിൽ ഈ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു.
ഫാ. സിജു മുടക്കോടിയിലിനൊപ്പം അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
Tags : Christmas Retreat SMKC Chicago Fr. Joseph Puthenpurackal