x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ഐ​ജി മ​ദ്‌​റ​സ​ക​ൾ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: November 4, 2025 12:30 PM IST | Updated: November 4, 2025 12:30 PM IST

കു​വൈ​റ്റ് സി​റ്റി: കെ​ഐ​ജി​ക്ക് കീ​ഴി​ലു​ള്ള മ​ദ്‌​റ​സ​ക​ളി​ൽ നി​ന്ന് ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥ​ക​ൾ​ക്കു​ള്ള ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. റി​ഗ​യി​ലെ ഔ​ഖാ​ഫ് ബി​ൽ​ഡിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ അ​ബാ​സി​യ​യി​ലെ ഫി​സ അ​ഷ്റ​ഫ് ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ താ​ജു​ദ്ദീ​ൻ മ​ദീ​നി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഇ​സ്‌​ലാ​മി​ക വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള കെ​ഐ​ജി​യു​ടെ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദേ​ശ​കാ​ര്യ വി​ഭാ​ഗം ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ സ​ത്താം ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ൽ-​മു​സ​യ്ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കെ​ഐ​ജി പ്ര​സി​ഡ​ന്‍റ് പി.​ടി. മു​ഹ​മ്മ​ദ് ഷ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​രി​യാ​യ ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ളും അ​ക്കാ​ദ​മി​ക് മി​ക​വു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള കെ​ഐ​ജി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ ബോ​ർ​ഡി​ന്‍റെ വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ൾ, നേ​ട്ട​ങ്ങ​ൾ, ഭാ​വി കാ​ഴ്ച​പ്പാ​ട് എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ പ്ര​സ​ന്‍റേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു.

കു​വൈ​റ്റി​ലെ വി​വി​ധ സാ​മൂ​ഹി​ക-​മ​ത സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ അ​റ​ബ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കെ​ഐ​ജി​യു​ടെ വി​ദ്യാ​ഭ്യാ​സ​പ​ര​വും സാം​സ്കാ​രി​ക​പ​ര​വു​മാ​യ സം​ഭാ​വ​ന​ക​ളെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് അ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

നൈ​സം, ഷാ​ഹി​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ, അ​റ​ബ് അ​തി​ഥി​ക​ൾ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കി. ഈ ​വ​ർ​ഷം 51 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​രു​ദം നേ​ടി​യ​ത്.

മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ, എ​എം​ഐ ഫ​ഹാ​ഹീ​ലി​ലെ ഫാ​ത്തി​മ ഫ​ർ​ഹ ജി​സി​സി ത​ല​ത്തി​ലും കു​വൈ​റ്റ് ത​ല​ത്തി​ലും ഒ​ന്നാം റാ​ങ്കും ആ​ഗോ​ള​ത​ല​ത്തി​ൽ ര​ണ്ടാം റാ​ങ്കും നേ​ടി.

എ​എം​ഐ അ​ബ്ബാ​സി​യ​യി​ലെ റെ​ഹാ​ൻ അ​ൻ​സാ​ർ, ഫി​സ അ​ഷ്റ​ഫ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം കു​വൈ​റ്റ് ത​ല​ത്തി​ൽ ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ, സാ​ൽ​മി​യ ബ്രാ​ഞ്ചി​ലെ റി​യോ​ൺ മു​ഹ​മ്മ​ദ് റ​മ​ദാ​ൻ, ഹ​ൽ​മ​ത് സാ​ദി​യ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ൾ നേ​ടി. ഫ​ഹാ​ഹീ​ലി​ലെ ന​ജാ​ഹ് ഫാ​ത്തി​മ മൂ​ന്നാം റാ​ങ്ക് നേ​ടി.

വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് അം​ഗം അ​ബ്ദു റ​സാ​ഖ് ന​ദ്‌​വി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് അ​തി​ഥി​ക​ൾ, ബി​രു​ദ​ധാ​രി​ക​ൾ, ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ഗ്രൂ​പ്പ് ഫോ​ട്ടോ സെ​ഷ​ൻ ന​ട​ന്നു.

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഇ​സ്‌​ലാ​മി​ക വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹി​ക മി​ക​വും വ​ള​ർ​ത്തു​ന്ന​തി​നു​ള്ള കെ​ഐ​ജി​യു​ടെ പ​രി​ശ്ര​മ​ങ്ങ​ളി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് മാ​റി.

നി​ല​വി​ൽ കെ​ഐ​ജി കു​വൈ​റ്റി​ൽ എ​ട്ട് മ​ദ്‌​റ​സ​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. നാ​ലെ​ണ്ണം മ​ല​യാ​ളം മീ​ഡി​യ​ത്തി​ലും നാ​ലെ​ണ്ണം ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലും ആ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​ണ് ക്ലാ​സു​ക​ൾ.

ഖു​റാ​ൻ, ഹ​ദീ​സ്, അ​ഖീ​ദ, ഫി​ഖ്ഹ്, ഇ​സ്‌​ലാ​മി​ക ച​രി​ത്രം, ദി​നം​പ്ര​തി​യു​ള്ള ദു​ആ​ക​ൾ, മ​ര്യാ​ദ​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സ​മ​ഗ്ര​മാ​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് കെ​ജി മു​ത​ൽ പ്രൈ​മ​റി ത​ലം വ​രെ ന​ൽ​ക​പ്പെ​ടു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ 65762175 (ഫ​ഹാ​ഹീ​ൽ), 65757138 (ഖൈ​ത്താ​ൻ), 55238583 (സാ​ൽ​മി​യ), 99354375 (ജ​ഹ്റ) എ​ന്നീ ന​മ്പ​റു​ക​ളി​ലും മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ 66977039 (സാ​ൽ​മി​യ), 50111731 (ഫ​ർ​വാ​നി​യ), 99771469 (ജ​ലീ​ബ്), 65975080 (ഫ​ഹാ​ഹീ​ൽ) എ​ന്നീ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : Convocation KIG Kuwait

Recent News

Up