x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: November 4, 2025 04:42 PM IST | Updated: November 4, 2025 04:42 PM IST

ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ജൂ​ബി​ലി ഹാ​ളി​ൽ അ​തി​ഥി​ക​ളെ ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

‌അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. ഗാ​ർ​ലാ​ൻ​ഡ് മേ​യ​ർ ഡി​ല​ൻ ഹെ​ൻ​ഡ്രി​ക് ഈ ​ച​ട​ങ്ങി​ന്‍റെ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

 

K-Rail Survey

ഗാ​ർ​ലാ​ൻ​ഡ് ബോ​ർ​ഡ് മെ​മ്പ​ർ പി.​സി. മാ​ത്യു, ഷി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, നാ​ട്ട​ൻ നൃ​ത്തം, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി എ​ന്നി​വ വേ​ദി​യെ മ​നോ​ഹ​ര​മാ​ക്കി.

ഗ്രൂ​പ്പ് ഗാ​ന​ങ്ങ​ൾ, മാ​പ്പി​ള​പ്പാ​ട്ട്, വി​വി​ധ സം​ഗീ​ത​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ൽ മ​ല​യാ​ളി മ​ങ്ക​യും ശ്രീ​മാ​ൻ മ​ത്സ​ര​വും ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

 

K-Rail Survey

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം സം​ഘ​ഗാ​നം: മ​നോ​ജ് കൃ​ഷ്ണ​ൻ ആ​ൻ​ഡ് ടീം, ​മോ​ഹി​നി​യാ​ട്ടം: ത​പ​സ്യ സ്കൂ​ൾ ഓ​ഫ് പെ​ർ​ഫോ​മി​ങ് ആ​ർ​ട്സ് (കൊ​റി​യോ​ഗ്രാ​ഫി: ദി​വ്യ​സ​ന​ൽ), സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്: ടീം ​നാ​ദ്യം (നൃ​ത്ത​സം​വി​ധാ​നം: വി​നീ​ത), കു​ച്ചി​പ്പു​ടി: ഗു​രു​പ​റ​മ്പ​റ സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ് (നൃ​ത്ത​സം​വി​ധാ​നം: മ​ഞ്ജു മ​ഞ്ജു, ഹേ​മ മാ​ലി​നി), ഒ​പ്പ​ന: ഡാ​ല​സ് മൊ​ഞ്ചാ​ത്തീ​സ് (നൃ​ത്ത​സം​വി​ധാ​നം: ദീ​ന റോ​ഡ്രി​ഗ​സ്),

തി​രു​വാ​തി​ര: ടീം ​ന​വ​ര​സ (നൃ​ത്ത​സം​വി​ധാ​നം: ഇ​ന്ദു അ​നൂ​പ്), ഭ​ര​ത​നാ​ട്യം: ഇ​സി​പി​എ (നൃ​ത്ത​സം​വി​ധാ​നം: വാ​ണി ഈ​ശ്വ​ർ), മാ​പ്പി​ള​പാ​ട്ടു​ക​ൾ, നാ​ട​ൻ നൃ​ത്തം : ടീം ​നാ​ട്യ​ഗൃ​ഹ (നൃ​ത്ത​സം​വി​ധാ​നം: സു​മ സി​ബി​ൽ), സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്: ടീം ​ഉ​ൽ​സ​വം (കൊ​റി​യോ​ഗ്രാ​ഫി: അ​ഞ്ജു മ​നോ​ജും ടീം), ​മാ​ർ​ഗം ക​ളി: റി​ഥം ഓ​ഫ് ഡാ​ള​സ്.

K-Rail Survey

ഈ ​സാം​സ്കാ​രി​ക വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​ഞ്ജി​ത്ത് കൈ​നി​ക്ക​ര ന​ന്ദി പ​റ​ഞ്ഞു. മെ​മ്പ​ർ​ഷി​പ്പ് ഡ​യ​റ​ക്ട​ർ വി​നോ​ദ് ജോ​ർ​ജ്, എ​ഡി​റ്റ​ർ ദീ​പ​ക് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ വൊ​ള​ന്‍റി​യ​ർ​മാ​രെ​യും പ്രൊ​സ​ഷ​ൻ ഗ്രൂ​പ്പി​നെ​യും ഏ​കോ​പി​പ്പി​ച്ച് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

സെ​ക്ര​ട്ട​റി മ​ഞ്ജി​ത് കൈ​നി​ക്ക​ര​യും ആ​ർ​ട്സ് ഡ​യ​റ​ക്ട​ർ സു​ബി ഫി​ലി​പ്പ് എ​ന്നി​വ​ർ എം​സി​മാ​രാ​യി​രു​ന്നു.

Tags : Dallas Kerala Association Kerala Day November 1

Recent News

Up