x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് ഫ്രൈ​ഡേ ഫാ​സ്റ്റിം​ഗ് പ്ര​യ​ർ അം​ഗ​ങ്ങ​ൾ റവ.ഫാ. ​രാ​ജീ​വ് സു​കു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

എ​ബി മ​ക്ക​പ്പു​ഴ
Published: February 16, 2026 03:40 PM IST | Updated: February 16, 2026 03:42 PM IST

ഡാ​ള​സ്: മൂ​ന്ന് വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ന്ന സിഎ​സ്ഐ ​കോ​ൺ​ഗ്രി​യേ​ഷ​ൻ ഗാ​ർ​ലാ​ൻ​ഡ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. രാ​ജീ​വ് സു​കുവിന് ഡാ​ള​സ് സെന്‍റ് പോ​ൾ​സ് ഫ്രൈ​ഡേ ഫാ​സ്റ്റിം​ഗ് പ്ര​യ​ർ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ യാ​ത്രയ​യ​പ്പ് ന​ൽ​കി.

 

K-Rail Survey

വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ഫ്രൈ​ഡേ പ്ര​യ​റി​ൽ മു​ഖ്യ പ്രാ​സം​ഗി​ക​ൻ ഫാ. സു​കു ആ​യി​രു​ന്നു. ഉ​പ​വാ​സ പ്രാർഥന​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ല​ളി​ത​മാ​യ യാ​ത്രയ​യ​പ്പ് യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. റെ​ജി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

K-Rail Survey

പ്ര​സ്തു​ത യോ​ഗ​ത്തി​ൽ ​കെ.എ​സ്. മാ​ത്യു, സാ​റാ ചെ​റി​യാ​ൻ, ​എം സി ​അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ ആ​ശം​സാപ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. പ്ര​യ​ർ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ച സ​മ്മാ​ന തു​ക പ്ര​യ​ർ ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ​എ​ൻ.വി. ​എ​ബ്ര​ഹാം സ്നേ​ഹ​പൂ​ർ​വം ഫാ. സു​കുവിന് ന​ൽ​കി.

K-Rail Survey

റ​വ.​ ഫാ. രാ​ജീ​വ് സു​കുവിന്‍റെയും ഭാര്യയു​ടെ​യും മ​റു​പി​ടി പ്ര​സം​ഗ​ത്തോ​ട് കൂ​ടി യോ​ഗം അ​വ​സാ​നി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വർക്കും സ്നേ​ഹ വി​രു​ന്ന് ഒ​രു​ക്കി​യി​രു​ന്നു.

Tags : Fr. Rajiv Suku Dallas St. Paul's Church Farewell Party

Recent News

Up