ആഹന്‍: ജര്‍മനിയിലെ ആഹനില്‍ ജീവനൊടുക്കിയ പത്തനംതിട്ട കൊടുമണ്‍ വല്യയ്യത്ത് ഡെനിന്വില്ല ഡെനിന് സജിയുടെ മൃതദേഹം ഞായറാഴ്ച രാത്രി 8.30ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി തിങ്കളാഴ്ച രാത്രി 7.15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു.
തുടര്‍ന്ന് ഡെനിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങി നോര്‍ക്കയുടെ സഹായത്തോടെ പത്തനംതിട്ട കൊടുമണ്ണിലുള്ള സ്വഭവനത്തില്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് കൊണ്ടുവന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കും.
സംസ്കാര ശുശ്രൂഷകള്‍ രാവിലെ 11ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.30ന് കൊടുമണ്‍ ഈസ്റ്റ് സെന്റ് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍. കൊടുമണ്‍ വല്യയ്യത്ത് ഡെനിന്വില്ല വി.ഡി. സജിയുടെയും എല്‍സമ്മയുടെയും മകനാണ്. സഹോദരി ഡോണ.
ആഹന്‍ ആര്‍ഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റിയില്‍ ജിയോളജിയില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിയും 26 വയസുകാരനുമായ ഡെനിന് നവംബര്‍ 20നാണ് ജീവനൊടുക്കിയത്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രമന്ത്രാലയം, ബര്‍ലിന്‍ ഇന്ത്യന്‍ എംബസി, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, നോര്‍ക്ക (തിരുവനന്തപുരം) എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ ഏകോപിപ്പിച്ച് പൂര്‍ത്തിയാക്കിയത് ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിലാണ്.
Tags : denin saji obit funeral news