ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് ഡെന്നിസ് മാത്യു ജനവിധി തേടുന്നു.
സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ഡെന്നിസ് മാത്യു. വേൾഡ് മലയാളി കൗൺസിൽ, ഇന്ത്യൻ നെഫ്രോളജി അസോസിയേഷൻ എന്നിവയിൽ അംഗമായ അദ്ദേഹം, ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിലെ സജീവ പ്രവർത്തകൻ കൂടിയാണ്. 2024-2025 വർഷത്തെ യുവജന സഖ്യം ട്രഷററായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
ഫോമ പ്രവർത്തനങ്ങളിൽ സജീവമായ ഡെന്നിസ്, 2022-2024 കാലയളവിൽ ഫോമ നാഷണൽ സ്പോർട്സ് കോഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഫോമ സതേൺ റീജിയൺ "ഹെൽപ്പിംഗ് ഹാൻഡ്സ്' ചാരിറ്റി കോഓർഡിനേറ്ററായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, സഹജീവിസ്നേഹവും ഉത്തരവാദിത്വബോധവുമുള്ള ഒരു യുവനേതാവായാണ് അറിയപ്പെടുന്നത്.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Tags : dennis mathew magh election team united usa