ആഗ്ര: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂണിയർ താജ് മഹൽ സന്ദർശിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എത്തിയ ട്രംപ് ജൂണിയർ, ഗൈഡിനോട് താജ്മഹലിന്റെ ചരിത്രം ചോദിച്ചറിഞ്ഞശേഷം ഡയാന ബീച്ചിലുമെത്തി.
സന്ദർശനം ഒരുമണിക്കൂർ നീണ്ടു. 2020ൽ ഡോണൾഡ് ട്രംപ് എത്തിയപ്പോൾ താജ് മഹലിനെക്കുറിച്ച് വിവരിച്ച നിതിൻ സിംഗാണ് ട്രംപ് ജൂണിയറിനും ഗൈഡായത്.
അമേരിക്കയിൽനിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ, സിഐഎസ്എഫ്, പോലീസ് ഉദ്യോഗസ്ഥർ ജൂണിയർ ട്രംപിനെ അനുഗമിച്ചു.