x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ര്‍​മ​ന്‍ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ന്‍ മു​ക്കാ​ട​ന്‍റെ നോ​വ​ല്‍ ജ​ര്‍​മ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ പാ​ഠ​പു​സ്ത​ക​മാ​യി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: November 27, 2025 02:40 PM IST | Updated: November 27, 2025 02:40 PM IST

ബെ​ര്‍​ലി​ന്‍: മു​ക്കാ​ട​ന്‍ എ​ന്ന അ​പ​ര​നാ​മ​ത്തി​ല്‍ ചെ​റു​ക​ഥ​ക​ളും നോ​വ​ലും എ​ഴു​തു​ന്ന ജ​ര്‍​മ​ന്‍ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ന്‍ എ​ഡ്വേ​ര്‍​ഡ് ന​സ്ര​ത്തി​ന്‍റെ കാ​ര്‍​ണി​വ​ല്‍ എ​ന്ന നോ​വ​ല്‍ ജ​ര്‍​മ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ പാ​ഠ​പു​സ്ത​ക​മാ​യി അം​ഗീ​ക​രി​ച്ചു.

600 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ജ​ര്‍​മ​നി​യി​ലെ ട്യൂ​ബിം​ഗ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​ണ് കാ​ര്‍​ണി​വ​ല്‍ എ​ന്ന നോ​വ​ല്‍ പാ​ഠ​പു​സ്ത​ക​മാ​യ​ത്. മ​ല​യാ​ള​ത്തി​ലും ജ​ര്‍​മ​ന്‍ ഭാ​ഷ​യി​ലും ഒ​രേ​സ​മ​യം നോ​വ​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് സ്ഥി​തി പ​ബ്ലി​ക്കേ​ഷ​ന്‍​സാ​ണ്.

നോ​വ​ലി​ന്‍റെ ര​ണ്ടു​പ​തി​പ്പും യൂ​ണി​വേ​ഴ്സി​റ്റി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് മു​ക്കാ​ട​ന്‍. ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍-​വു​ര്‍​ട്ടം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തെ ട്യൂ​ബിം​ഗ​നി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പ​ഴ​ക്ക​മേ​റി​യ സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ് എ​ബ​ര്‍​ഹാ​ര്‍​ഡ് കാ​ള്‍​സ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ട്യൂ​ബിം​ഗ​ന്‍.

1477ല്‍ ​കൗ​ണ്ട് എ​ബ​ര്‍​ഹാ​ര്‍​ഡ് ഇ. ​ബാ​ര്‍​ട്ടി​ന്‍റെ പ്രേ​ര​ണ​യാ​ല്‍ സ്ഥാ​പി​ത​മാ​യ ഈ ​യൂ​ണി​വേ​ഴ്സി​റ്റി യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഒ​ന്നാ​ണ്. തി​രൂ​ർ തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ഥ​മ മ​ല​യാ​ളം ചെ​യ​ര്‍ 2015ല്‍ ​ട്യൂ​ബിം​ഗ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്നു.

Tags : edward naserath german university novel

Recent News

Up