ബെൻസേലം: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് പെൻസിൽവേനിയയിലെ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ജെയ്സൺ തോമസ് (സെക്രട്ടറി), ഡോ. റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ), അകില സണ്ണി (റാഫിൾ കോഓർഡിനേറ്റർ), മാത്യു വർഗീസ് (ഫുഡ് കോർഡിനേറ്റർ ലീഡ് / ഫിനാൻസ് കമ്മിറ്റി), മേരി വർഗീസ് (ഫിനാൻസ് കമ്മിറ്റി), സജി പോത്തൻ (മുൻ കൗൺസിൽ അംഗവും ഫിനാൻസ് കമ്മിറ്റി) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ഇടവക വികാരി ഫാ. വി.എം.ഷിബു. ഫാ. കെ.പി. വർഗീസ് എന്നിവർ കിക്കോഫ് മീറ്റിംഗിൽ സന്നിഹിതരായിരുന്നു. പാരിഷ് സെക്രട്ടറി ലിൻ കുര്യനും ചർച്ച് അഡ്മിനിസ്ട്രേഷനും ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീമിനെ ദേവാലത്തിലേക്കു സ്വാഗതം ചെയ്തു സംസാരിച്ചു.

ഷിബു അച്ചൻ രജിസ്ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്യുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്വാഗതപ്രസംഗത്തിൽ സജി പോത്തൻ കോൺഫറൻസ് ടീമിനെ പരിചയപെടുത്തുന്നതിനൊപ്പം കോൺഫറൻസ് തീയതി, സ്ഥലം, തീം, സ്പീക്കർമാർ എന്നിവയെ കുറിച്ച് സംസാരിച്ചു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
കോൺഫറൻസ് സെക്രട്ടറി ജെയ്സൺ തോമസ് രജിസ്ട്രേഷൻ, വെബ്സൈറ്റ് , "ജോഷ്വ'യുടെ സൈറ്റ് & സൗണ്ട് തിയറ്റർ സന്ദർശനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവച്ചു. റാഫിൾ ടിക്കറ്റ്, സ്പോൺസർഷിപ്, സുവനീറിനെ സംബന്ധിച്ചുള്ള വിവരങ്ങൾ അകില സണ്ണി, മാത്യു വർഗീസ്, ഡോ. റെബേക്ക പോത്തൻ എന്നിവർ ഇടവകാംഗങ്ങളെ അറിയിച്ചു.

മേരി വർഗീസ് കോൺഫറൻസിനെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അനുഭവത്തെകുറിച്ചു സംസാരിച്ചു. പള്ളി സന്ദർശിച്ചതിനും ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനായി ടീം അംഗങ്ങൾ നടത്തി വരുന്ന എല്ലാ ശ്രമങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ഫാ. വി.എം. ഷിബു കിക്കോഫ് അവസാനിപ്പിച്ചു.
എല്ലാ ദേവാലയ അംഗങ്ങളേയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുക്കയും ചെയ്തു. സ്പോൺസർഷിപ്, രജിസ്ട്രേഷൻ, റാഫിൾ ടിക്കറ്റ് എന്നിവയിലൂടെ ഇടവക അംഗങ്ങൾ കോൺഫറൻസിന് മികച്ച പിന്തുണ നൽകി.
ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നിന്ന് ലഭിച്ച വലിയ പിന്തുണക്കും ഊഷ്മള സ്വീകരണത്തിനും ജെയ്സൺ തോമസ് കൃതജ്ഞത രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.
ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോഓർഡിനേറ്റർ): 973 489 6440, ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917 612 8832, ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917 533 3566.
Tags : conference bensalem church kickoff usa