x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​എ​സ്ഐ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: തീം ​പ്ര​കാ​ശ​നം ചെ​യ്തു

പി.​പി. ചെ​റി​യാ​ൻ
Published: November 27, 2025 02:50 PM IST | Updated: November 27, 2025 02:50 PM IST

ടെ​ക്സ​സ് നോ​ർ​ത്ത്: അ​മേ​രി​ക്ക​യി​ലെ 35-ാമ​ത് സി​എ​സ്ഐ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ (ജൂ​ലൈ 2026) ഔ​ദ്യോ​ഗി​ക തീം "​ല​വ് ഓ​ഫ് ക്രൈ​സ്റ്റ് സി​എ​സ്ഐ ച​ർ​ച്ചി​ൽ' ന​ട​ന്ന പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

"Grow and Bridge Generations in Christ' (ക്രി​സ്തു​വി​ൽ ത​ല​മു​റ​ക​ളെ വ​ള​ർ​ത്തു​ക, ബ​ന്ധി​പ്പി​ക്കു​ക) എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ധാ​ന വി​ഷ​യം. സി​എ​സ്ഐ മ​ധ്യ കേ​ര​ള ഡ​യോ​സി​സ് ബി​ഷ​പ് റൈ​റ്റ്. റ​വ. ഡോ. ​സാ​ബു കെ. ​ചെ​റി​യാ​ൻ പ്ര​സ്തു​ത ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് പ്രീ​സ്റ്റ് റ​വ. റോ​യ് എ. ​തോ​മ​സ്, സെ​ന്‍റ് ലൂ​ക്ക്സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ജോ​ർ​ജ് ജോ​സ​ഫ്, ല​വ് ഓ​ഫ് ക്രൈ​സ്റ്റ് സി​എ​സ്ഐ. ച​ർ​ച്ച് പാ​സ്റ്റ​ർ എ​മ​റി​റ്റ​സ് റ​വ. ഡോ. ​മാ​ധ​വ​രാ​ജ് സാ​മു​വേ​ൽ, സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്രെ​സ്ബി​റ്റ​ർ-​ഇ​ൻ-​ചാ​ർ​ജ് റ​വ. റീ​ജീ​വ് സു​ഗു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വൈ​ദി​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

ബി​ഷ​പ് ചെ​റി​യാ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ത​ല​മു​റ​ക​ൾ ത​മ്മി​ലു​ള്ള വി​ശ്വാ​സ ബ​ന്ധ​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു.​സ​ഹ​വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ലെ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ബി​ഷ​പ്പും മ​റ്റ് സം​ഘാ​ട​ക​രും ചേ​ർ​ന്ന് തീം ​അ​ട​ങ്ങി​യ ബാ​ന​ർ അ​ൾ​ത്താ​ര​യി​ൽ വ​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്തു. ബി​ഷ​പ് ചെ​റി​യാ​നെ​യും കൊ​ച്ച​മ്മ​യെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ന്നു.

 

K-Rail Survey

യു​വ​ജ​ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ആ​ത്മീ​യ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഈ ​കോ​ൺ​ഫ​റ​ൻ​സ് 20 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഡാ​ള​സി​ൽ വ​ച്ച് ന​ട​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി: വെ​ബ്സൈ​റ്റ് - www.csinaconference.com

Tags : family and youth conference usa nri news

Recent News

Up