x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​റി​ഫോ​ഡ് സെ​ന്‍റ് ബ​ഹ​നാ​ൻ പ​ള്ളി പെ​രു​ന്നാളിന് കൊ​ടി​യി​റ​ങ്ങി

അരുൺ ജോർജ് വാതപ്പള്ളിൽ
Published: January 14, 2026 11:19 AM IST | Updated: January 14, 2026 11:20 AM IST

ഹെ​റി​ഫോ​ഡ്: സെ​ന്‍റ് ബ​ഹ​നാ​ൻ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി പെ​രു​ന്നാളിന് കൊ​ടി​യി​റ​ങ്ങി. ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ആ​ദ്യ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​രെ​ഞ്ചു സ്ക​റി​യ കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

 

K-Rail Survey

ശേ​ഷം സ​ന്ധ്യാ ന​മ​സ്കാ​രം, ഇ​ട​വ​ക ഗാ​യ​ക​സം​ഘം ന​ട​ത്തി​യ ഗാ​ന​ശു​ശ്രൂ​ഷ​യ്‌​ക്ക് ശേ​ഷം ഫാ. ​മാ​ത്യൂ​സ് കു​ര്യാ​ക്കോ​സ് പെ​രു​ന്നാ​ൾ ഒ​രു​ക്ക​ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്തു.

 

K-Rail Survey

പി​റ്റേ​ന്നു രാ​വി​ലെ എ​ട്ടി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ഭ​ക്തി നി​ർ​ഭ​ര​മാ​യ പ്ര​ദി​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, വെ​ച്ചൂ​ട്ട്, കൊ​ടി​യി​റ​ക്ക് എ​ന്നീ പ​രി​പാ​ടി​ക​ളോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു.

 

K-Rail Survey

ഇ​ട​വ​ക വി​കാ​രി ഫാ. ​രെ​ഞ്ചു സ്ക​റി​യ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​വ​ർ​ഗീ​സ്‌ മാ​ത്യു, ഫാ. ​മാ​ത്യൂ​സ് കു​ര്യ​ക്കോ​സ് എ​ന്നീ വൈ​ദീ​ക​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​തോ​ടെ ന​ട​ന്ന പെ​രു​ന്നാ​ൾ അ​നു​ഗ്ര​ഹ​മാ​യി തീ​രു​വാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ഇ​ട​വ​ക ട്ര​സ്റ്റി ജെ​യ്സ​ൺ ആ​റ്റു​വാ, സെ​ക്ര​ട്ട​റി സി​ജോ ജോ​യ്, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ ജേ​ക്ക​ബ് ത​ര​ക​ൻ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Tags : Feast Hereford St. Behanan's Church NRI News

Recent News

Up