x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി മൂ​ന്നി​ന് റ​യി​ൻ​ഹാ​മി​ൽ

അപ്പച്ചൻ കണ്ണഞ്ചിറ
Published: December 29, 2025 04:04 PM IST | Updated: December 29, 2025 04:04 PM IST

റ​യി​ൻ​ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ൽ മാ​സം തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന "ആ​ദ്യ ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ' ജ​നു​വ​രി മൂ​ന്നി​ന് ന​ട​ക്കും.  

ല​ണ്ട​നി​ൽ റ​യി​ൻ​ഹാം ഔ​ർ ലേ​ഡി ഓ​ഫ് ലാ​സ​ലേ​റ്റ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ധ്യാ​ന​ഗു​രു​വും ല​ണ്ട​നി​ൽ അ​ജ​പാ​ല​ന ശു​ശ്രു​ഷ ന​യി​ക്കു​ക​യും ചെ​യ്യു​ന്ന ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ണും കൗ​ൺ​സി​ല​റും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​സ്എ​ച്ച്, വി​ശു​ദ്ധ​ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നു നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ ശു​ശ്രൂ​ക​ളി​ൽ പ​ങ്ക് ചേ​രും. ജ​നു​വ​രി മൂ​ന്നി​ന് രാ​വി​ലെ 9.30ന് ​ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ​ബ​ലി, തി​രു​വ​ച​ന ശു​ശ്രു​ഷ, തു​ട​ർ​ന്ന് ആ​രാ​ധ​ന​യ്ക്കു​ള്ള സ​മ​യ​മാ​ണ്.

കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും അ​വ​സ​രം ഒ​രു​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. ഇം​ഗ്ലീ​ഷി​ലു​ള്ള ശു​ശ്രു​ഷ​ക​ളും ല​ഭ്യ​മാ​ണ്.

ക​ൺ​വ​ൻ​ഷ​ൻ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കു​ചേ​ർ​ന്ന് ആ​ത്മീ​യ ന​വീ​ക​ര​ണ​വും സൗ​ഖ്യ ശാ​ന്തി​യും കൃ​പ​ക​ളും വി​ടു​ത​ലും മാ​തൃ മ​ധ്യ​സ്ഥ​ത​യി​ൽ പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: മ​നോ​ജ് ത​യ്യി​ൽ - 07848 808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ - 07915 602258.

Our lady Of La Salette RC Church, 1 Rainham Road, Rainham, Essex, RM13 8SR, UK. 

Tags : Bible Convention First Saturday Europe

Recent News

Up