ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരവും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും സംയുകതമായി "ഹൃദയരോഗങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
ഡോ. ജിക്കു സക്കറിയയും ഡോ. ഷില്ല സക്കറിയയും ക്ലാസുകൾ നയിച്ചു. റവ.ഫാ. എം.കെ. കുര്യാക്കോസ്, റവ.ഫാ. സുജിത്ത് തോമസ് എന്നിവർ പങ്കെടുത്തു. ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഹാളിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
ഇന്ന് സമൂഹത്തിൽ അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ഹൃദയ സംബദ്ധമായ അസുഖത്തിനെതിരേ വളരെയധികം പുത്തൻ അറിവുകളും അവയ്ക്കുള്ള പ്രതിവിധികളും വിശദമാക്കുന്ന സ്ലൈഡ് ഷോയും ഈ ക്ലാസിന്റെ പ്രത്യേകതയായിരുന്നു.
സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം ക്ലാസ് ഇൻവിറ്റേഷൻ റെച്ചേൽ ഡേവിഡ്, ലിസ ജോൺ, എഞ്ചലീൻ മാത്യു, മാത്യൂസ് വർഗീസ് എന്നിവർ നടത്തി.
നിരവധി പേർ ക്ലാസിൽ പങ്കെടുത്തു. റവ ഫാ. എം കെ കുറിയാക്കോസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. രാജു ശങ്കരത്തിൽ സ്വാഗതം പറഞ്ഞു. ജെസി മാത്യു നന്ദി പ്രകാശിപ്പിച്ചു.

പരിപാടിയുടെ വിജയത്തിനായി കെസിയ സക്കറിയ (കൾച്ചറൽ ഓർഡിനേറ്റർ), സാജൻ തോമസ് (ഹോസ്പിറ്റലിറ്റി & ഫുഡ്), കൊച്ചുകോശി ഉമ്മൻ (ട്രസ്റ്റി), ലീലാമ്മ വർഗീസ്, ജോർജ് തടത്തിൽ (ജോയിന്റ് ട്രസ്റ്റി), രാജു ശങ്കരത്തിൽ, ബിനു ജേക്കബ്, ബെന്നി മാത്യു (മീഡിയ & ഫോട്ടോഗ്രാഫി), കോശി ഡാനിയേൽ, അനിൽ ബാബു, വർഗീസ് ജോൺ (പിആർഒമാർ),
രാജു ശങ്കരത്തിൽ, ജോസ് സക്കറിയ, ഉമ്മൻ മത്തായി, റോയ് ചാക്കോ (പ്രോഗ്രാം ഡയറക്ടർമാർ), സക്കറിയ തോമസ്, ബിജു എബ്രഹാം, സാജൻ എബ്രഹാം, ഷിബു മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർമാർ), സുജ കോശി (ജനറൽ കൺവീനർ), കൺവീനർമാർ - ലിലാമ്മ വർഗീസ് (ഫിനാൻസ്), ജെസി മാത്യു (പ്രോഗ്രാം ), ആനി സക്കറിയ (കൾച്ചറൽ), സുനിത എബ്രഹാം, ദിവ്യ സാജൻ, സജിനി അനിൽ (വനിതാ കോഓർഡിനേറ്റർമാർ),
ബിനു തങ്കച്ചൻ, ഏഞ്ചലിൻ മാത്യു, ലിസ ജോൺ, മാത്യൂസ് ടി. വർഗീസ്, ജോയൽ സതീഷ് (യൂത്ത് വിംഗ് കോഓർഡിനേറ്റർമാർ), ദിനേഷ് ബേബി, തങ്കച്ചൻ സാമൂവേൽ, ജെയിംസ് പീറ്റർ (ഓഡിറ്റർമാർ),
ജോർജ് കുര്യൻ, കുര്യൻ കൊച്ചുപിലാപറമ്പിൽ, ഗോഡലി തോമസ്, തോമസ് സാമൂവേൽ, ജെയിംസ് പീറ്റർ, മാത്യു ജോർജ്, ടോം തോമസ്, ജിജു ജോർജ്, പോൾസൺ, സാബു കുഞ്ഞുകുഞ്ഞു, അലൻ ഷിബു വർഗീസ്, ലൈസാമ്മ ബെന്നി, സൂസി ജേക്കബ്, കുഞ്ഞുമോൾ തങ്കച്ചൻ (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള അതിവിപുലമായ കമ്മിറ്റിയുടെ പ്രവർത്തിച്ചു.

പരിപാടിയുടെ വിജയത്തിന് പ്രവർത്തിച്ച ഏവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
Tags : good samaritan community heart health seminar st thomas orthodox church