x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ര​ണ്ട് സ്റ്റോ​റു​ക​ൾ കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: December 20, 2025 04:31 PM IST | Updated: December 20, 2025 04:31 PM IST

കു​വൈ​റ്റ് സി​റ്റി: ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ര​ണ്ട് സ്റ്റോ​റു​ക​ൾ കൂ​ടി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. റി​ഗെെ, ജ​ലീ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ സ്റ്റോ​റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഇ​തോ​ടെ കു​വൈ​റ്റി​ലെ സ്റ്റോ​റു​ക​ളു​ടെ എ​ണ്ണം 48 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ലൂ​ടെ കു​വൈ​റ്റ് വി​പ​ണി​യി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടും.

റി​ഗെെ (2) സ്റ്റോ​ർ ടെ​സ്‌ല എ​ൻ​ജി​നി​യ​റിം​ഗ് ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചെ​ലാ​ട്യും ലാം​കോ എ​ൻ​ജി​നി​യ​റിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മി​സ്റ്റ​ർ അ​മാ​നു​ള്ള എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ദ്യ വി​ൽ​പ്പ​ന കു​വൈ​റ്റ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സീ​നി​യ​ർ മാ​നേ​ജ്മെ​ന്‍റും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ് സു​നീ​ർ (സി​ഇ​ഒ), തെ​ഹ്സീ​ർ അ​ലി (ഡി​ആ​ർ​ഒ), മു​ഹ​മ്മ​ദ് അ​സ്‌​ലം (സി​ഒ​ഒ) എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

K-Rail Survey

ജ​ലീ​ബ് (2) സ്റ്റോ​ർ ഷെ​യ്ഖ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​ൽ സ​ബാ​ഹ്യും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈറ്റ് ചെ​യ​ർ​മാ​ൻ ജാ​സിം മു​ഹ​മ്മ​ദ് ഖ​മീ​സ് അ​ൽ ശ​ര്രാ​ഹ്യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചെ​ലാ​ട്, ലാം​കോ എ​ഞ്ചി​നീ​യ​റിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​മാ​നു​ള്ള എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

കൂ​ടാ​തെ സാ​ദ് മു​ഹ​മ്മ​ദ് അ​ൽ ഹ​മ​ദ, മു​ഹ​മ്മ​ദ് അ​ൽ മു​തൈ​രി, വാ​സിം വാ​ഹി​ദ് (സി​ഇ​ഒ - ഡെ​ട്രോ​യി​റ്റ്), ചെ​റി​യാ​ൻ ചെ​റി​യാ​ൻ (ചെ​യ​ർ​മാ​ൻ - ടെ​സ്‌​ല എ​ൻ​ജി​നി​യ​റിം​ഗ്) എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു.

അ​യ്യൂ​ബ് ക​ച്ചേ​രി, മു​ഹ​മ്മ​ദ് സു​നീ​ർ (സി​ഇ​ഒ), തെ​ഹ്സീ​ർ അ​ലി (ഡി​ആ​ർ​ഒ), മു​ഹ​മ്മ​ദ് അ​സ്‌​ലം (സി​ഒ​ഒ) എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഈ ​ഇ​ര​ട്ട ഉ​ദ്ഘാ​ട​നം കു​വൈ​റ്റ് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​യോ​ടു​ള്ള ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​റ്റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​വും വ്യ​ക്ത​മാ​ക്കു​ന്നു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ വി​പു​ലീ​ക​ര​ണ യാ​ത്ര​യി​ലെ ഈ ​സു​പ്ര​ധാ​ന നേ​ട്ടം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച മൂ​ല്യ​വും മെ​ച്ച​പ്പെ​ട്ട ഷോ​പ്പിം​ഗ് അ​നു​ഭ​വ​വും ന​ൽ​കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത വീ​ണ്ടും ഉ​റ​പ്പു​ന​ൽ​കു​ന്നു.

Tags : Grand Hyper Market Kuwait News

Recent News

Up