x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബി​ർ​മിം​ഗ്ഹാ​മി​ൽ

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: December 10, 2025 02:45 PM IST | Updated: December 10, 2025 04:36 PM IST

ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ലെ ന്യൂ ​ബിംഗ്‌ലി ഹാ​ളി​ൽ ന​ട​ക്കും. രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക/മി​ഷ​ൻ /പ്രൊ​പ്പോ​സ​ഡ് മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നുമുള്ള വ​നി​താ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 8.30ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളോ​ടെ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​മ​ൻ​സ് ഫോ​റം രൂ​പ​ത പ്ര​സി​ഡന്‍റ് ട്വി​ങ്കി​ൾ റെ​യ്‌​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സി​മ്പോ​സി​യ​ത്തി​ൽ രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ആ​ന്‍റണി ചു​ണ്ടെ​ലി​ക്കാ​ട്ട്, വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റവ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, ഡ​യ​റ​ക്ട​ർ റ​വ. സി. ​ജീ​ൻ മാ​ത്യു എ​സ്എ​ച്ച്, ജോ​ളി മാ​ത്യു, ഡോ. ഷി​ൻ​സി മാ​ത്യു, മെ​ർ​ലി​ൻ മാ​ത്യു എ​ന്നി​വ​രും സം​സാ​രി​ക്കും.

ഡിം​പി​ൾ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ഷീ​ജാ ജേ​ക്ക​ബ് ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണം ന​ട​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​ർ പ്ര​കാ​ശ​നം, വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന ദാ​നം, പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​മേ​ക്ക​ൽ ച​ട​ങ്ങ്, വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ക്കും.

വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​യ​റ​ക്ട​ർ റവ. ഡോ. സി. ജീ​ൻ മാ​ത്യു എ​സ്എ​ച്ച് , ട്വി​ങ്കി​ൾ റെ​യ്‌​സ​ൺ, അ​ൽ​ഫോ​ൻ​സാ കു​ര്യ​ൻ, ഡിം​പി​ൾ വ​ർ​ഗീ​സ്, ഷീ​ജാ ജേ​ക്ക​ബ്, ഡോ​ളി ജോ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള വി​വി​ധ ക​മ്മിറ്റി​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.

Tags : great britain diocese thaiboosa annual gathering

Recent News

Up