x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക കൊ​യ്ത്തു​ത്സ​വം ഞാ​യ​റാ​ഴ്ച

അനിൽ സി.ഇടിക്കുള
Published: November 26, 2025 05:09 PM IST | Updated: November 26, 2025 05:09 PM IST

അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഒ​രു​ക്കു​ന്ന കൊ​യ്ത്തു​ത്സ​വം ഞാ​യ​റാ​ഴ്ച മു​സ​ഫ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ആ​രാ​ധ​ന​യ്ക്കും ആ​ദ്യ​ഫ​ല സ​മ​ർ​പ്പ​ണ​ത്തി​നും ശേ​ഷ​മാ​ണ് വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക

വൈകുന്നേരം മൂന്നിന് വ​ർണാ​ഭ​മാ​യ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യോ​ടെ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. വി​ള​വി​ന്‍റെ​യും ദൈ​വാ​നു​ഗ്ര​ഹ​ത്തിന്‍റെ​യും സ​മൃ​ദ്ധി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​നോ​ഹ​ര ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യെ അ​ല​ങ്ക​രി​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന​ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജോ സി. ​ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​വി​കാ​രി റ​വ. ബി​ജോ എ​ബ്ര​ഹാം തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ.ജെ. ഗീ​വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബെ​ൻ എ​ബി തോ​മ​സ്, സെ​ക്ര​ട്ട​റി മാ​ത്യു ജോ​ർ​ജ്, ട്ര​സ്റ്റി​മാ​രാ​യ വ​ർ​ഗീ​സ് മാ​ത്യു, എ​ബി ജോ​ൺ, അ​ത്മാ​യ​ശു​ശ്രൂ​ഷ​ക​ൻ ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പ്ര​ശ​സ്ത ഗാ​യി​ക അ​ഞ്ച് ജോ​സ​ഫും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത നി​ശ, എ​സ് ബാ​ൻ​ഡ് ഒ​രു​ക്കു​ന്ന വാ​ദ്യ​സം​ഗീ​തം, ആ​ർ​ട്സ് ഓ​ഫ് അ​ബു​ദാ​ബി ഓ​ർ​ക്കെ​സ്ട്ര​യു​ടെ സം​ഗീ​ത​വി​സ്മ​യ​വും ചേ​രു​ന്ന - മി​ഴി​വ് 2025 - ഒ​രു സം​ഗീ​ത​മാ​മാ​ങ്കം സൃ​ഷ്ടി​ക്കും.

മാ​ർ​ഗം​ക​ളി, ഫോ​ക്ക് ഡാ​ൻ​സ് തു​ട​ങ്ങി​യ പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ത്സ​വ​വേ​ദി​യെ വ​ർ​ണാ​ഭ​മാ​ക്കും. അമ്പതി​ൽ പ​രം സ്റ്റാ​ളു​ക​ളി​ലാ​യി കേ​ര​ള​ത്തിന്‍റെ രു​ചി വൈ​വി​ധ്യം പ​ക​രു​ന്ന വി​ഭ​വ​ങ്ങ​ൾ​ക്ക് പു​റ​മെ ഭ​ക്ഷ​ണം ചൂ​ടോ​ടെ വി​ള​മ്പു​ന്ന നി​ര​വ​ധി ലൈ​വ് കു​ക്കിം​ഗ് കൗ​ണ്ട​റു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

യു​വ​ജ​ന​സ​ഖ്യം ഒ​രു​ക്കു​ന്ന ത​ട്ടു​ക​ട, ആ​ക​ർ​ഷ​ക​മാ​യ അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ, ഉ​പ​കാ​ര​പ്ര​ദ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, എ​ല്ലാ പ്രാ​യ​ക്കാ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജി​ജു കെ. ​മാ​ത്യു, പി.​എ​സ്. ഷാ​ജി, സു​മ ബി​ജു, സു​നി​ൽ തോ​മ​സ്, സ​ന്തോ​ഷ് പി ​വ​ർ​ഗീ​സ്, മ​നോ​ജ് വൈ. ​സ​ക്ക​റി​യ, അ​ജു പി. ​ജെ​യിം​സ്, ബി​ജു വ​ർ​ഗീ​സ്, വ​ർ​ഗീ​സ് മാ​ത്യു (ഷി​ബു), സു​ജ മെ​ജോ, തോ​മ​സ് ടി. ​കോ​ശി, അ​ഡ്വ. സി​ൽ​സി റേ​ച്ച​ൽ സാ​മു​വ​ൽ, ജോ​ൺ​സ​ൺ ടി ​സാ​മു​വ​ൽ, അ​നു അ​ച്ച​ൻ കു​ഞ്ഞു, അ​ല​ൻ വി ​മാ​ത്യു, വ​ർ​ഗീ​സ് മാ​ത്യു, ഡോ. ​നി​മ്മി ജോ​ർ​ജ്, മോ​ൻ മാ​ത്യു ഫി​ലി​പ്പ്, ലി​ബി​ൻ ജോ​ൺ ഡാ​നി​യേ​ൽ, സ്റ്റീ​ഫ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ക​ൺ​വീ​ന​റ​ൻ​മാ​രാ​യ വി​വി​ധ ക​മ്മി​റ്റി​ക​ളാ​ണ് ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നത്.

റ​വ. ജി​ജോ സി. ​ഡാ​നി​യേ​ൽ (വി​കാ​രി), റ​വ. ബി​ജോ എ​ബ്ര​ഹാം തോ​മ​സ് (സ​ഹ വി​കാ​രി), ഇ. ​ജെ. ഗീ​വ​ർ​ഗീ​സ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ബെ​ൻ എ​ബി തോ​മ​സ് (ജോ. ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ), മാ​ത്യു ജോ​ർ​ജ് (സെ​ക്ര​ട്ട​റി), വ​ർ​ഗീ​സ് മാ​ത്യു (ഷി​ബു) (ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ), അ​ബി ജോ​ൺ (ജോ​യിന്‍റ് ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ), ബി​ജു വ​ർ​ഗീ​സ് (അ​ത്മാ​യ​ശു​ശ്രൂ​ഷ​ക​ൻ), അ​ഡ്വ. സി​ൽ​സി റേ​ച്ച​ൽ സാ​മു​വ​ൽ (പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

 

Tags : Harvest Festival AbuDhabi Mar Thoma Church

Recent News

Up