x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ ഹോ​ളി ചെ​ൽ​ഡ്ഹു​ഡ് മി​നി​സ്‌​ട്രി​യു‌​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

അനിൽ മറ്റത്തിക്കുന്നേൽ ജേക്കബ്
Published: December 9, 2025 10:31 AM IST | Updated: December 9, 2025 10:31 AM IST

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ ഹോ​ളി ചെ​ൽ​ഡ്ഹു​ഡ് മി​നി​സ്‌​ട്രി​യു‌​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

120 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ൾ സാ​ന്ത​യു​ടെ വ​ര​വോ​ടെ സ​ജീ​വ​മാ​യി. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യു​ടെ​യും അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യു​ടെ​യും പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ക്രി​സ്മ​സ് പ്രോ​ഗ്രാ​മി​ൽ ഉ​ട​നീ​ളം കു​ട്ടി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കു​ചേ​ർ​ന്നു.

 

K-Rail Survey

ഡാ​ൻ​സും പാ​ട്ടും ക​ഥ​പ​റ​ച്ചി​ലും ഫോ​ട്ടോ​ഷൂ​ട്ടും പ്രോ​ഗ്രാ​മി​നെ വ​ർ​ണ​ഭം​ഗി ഉ​ള്ള​താ​ക്കി മാ​റ്റി. ഇ​എ​ൽ​എ​ഫും ക്ര​യോ ഷോ​യും പ്രോ​ഗ്രാം മി​ക​വു​റ്റ​ത്താ​ക്കി മാ​റ്റി. കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

K-Rail Survey

പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മി​ന്‍റു മ​ണ്ണു​കു​ന്നേ​ൽ, മീ​ന പു​ന്ന​ശേ​രി​ൽ, ഡി​ആ​ർ​ഇ സ​ജി പൂ​തൃ​ക്ക​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. യൂ​ത്ത് വോ​ള​ന്‍റീ​ഴ്‌​സ്, കൈ​ക്കാ​ര​ന്മാ​ർ, അ​ധ്യാ​പ​ക​ർ, സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു.

Tags : Holy Childhood Ministry Christmas Celebration Chicago

Recent News

Up