x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​കെ​യി​ലെ ഐ​എ​ല്‍​ആ​ര്‍ നി​ർ​ദേ​ശ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച

അപ്പച്ചൻ കണ്ണഞ്ചിറ
Published: November 28, 2025 05:08 PM IST | Updated: November 28, 2025 05:08 PM IST

ല​ണ്ട​ൻ: യു​കെ​യി​ലെ സ്ഥി​ര​താ​മ​സ യോ​ഗ്യ​ത​യി​ൽ വ​രാ​നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ, സ്കി​ൽ​ഡ് വ​ർ​ക്ക​ർ വീ​സ​യി​ലു​ള്ള മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കു​ടി​യേ​റ്റ​ക്കാ​രെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പൊ​തു​സ​മൂ​ഹ​ത്തി​ൽ ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​നും വ്യ​ക്ത​ത കൈ​വ​രി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

യു​കെ​യി​ൽ അ​നി​ശ്ചി​ത​മാ​യി താ​മ​സി​ച്ച് ജോ​ലി ചെ​യ്യാ​നു​മു​ള്ള അ​വ​കാ​ശ​വും ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത തു​ട​ങ്ങി​യ സ​മാ​ന അ​വ​കാ​ശ​ങ്ങ​ൾ ത​ട​യു​ക​യും വി​സ​ക​ൾ പു​തു​ക്കു​ന്ന​തി​ന് വ​രു​ത്തു​ന്ന നി​യ​ന്ത്ര​ങ്ങ​ൾ എ​ന്നീ കു​ടി​യേ​റ്റ നി​യ​മ​ത്തി​ലെ പു​തി​യ ന​യ​ങ്ങ​ൾ ഏ​റെ സ്വ​പ്ന​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രു​ടെ​മേ​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ച്ചേ​ക്കും.

പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം ഐ​എ​ൽ​ആ​ർ ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ല​വി​ലെ അ​ഞ്ച് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി 10 വ​ർ​ഷ​മോ, അ​തി​ല​ധി​ക​മോ ആ​യി ഉ​യ​ർ​ത്ത​പ്പെ​ടു​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, വ്യാ​പ​ക​മാ​യ ആ​ശ​ങ്ക​ക​ളും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും കു​ടി​യേ​റ്റ​ക്കാ​ർ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സ​ർ​ക്കാ​രി​ന്‍റെ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഉ​ട​ൻ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തോ​ടെ സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി യു​കെ​യി​ലെ സാ​മൂ​ഹി​ക - രാ​ഷ്ട്രീ​യ - നി​യ​മ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടാ​ണ് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ​രും നി​യ​മ​പ​ണ്ഡി​ത​രു​മാ​യ പാ​ന​ലി​സ്റ്റു​ക​ളാ​വും സെ​മി​നാ​ർ ന​യി​ക്കു​ക. കേം​ബ്രി​ഡ്ജ് പാ​ർ​ലി​മെ​ന്‍റ് മെ​മ്പ​ർ ഡേ​വീ​സ് സെ​യ്ച്ച​ന​ർ, മു​ൻ കേം​ബ്രി​ഡ്ജ് മേ​യ​റും, ഐ​ഒ​സി ലീ​ഗ​ൽ അ​ഡ്വൈ​സ​റു​മാ​യ അ​ഡ്വ. കൗ​ൺ​സി​ല​ർ ബൈ​ജു തി​ട്ടാ​ല, കൗ​ൺ​സി​ല​ർ ബേ​ത് ഗാ​ർ​ഡി​നെ​ർ സ്മി​ത്ത്, (സീ​നി​യ​ർ പോ​ളി​സി അ​സോ​സി​യേ​റ്റ്, ഫ്യൂ​ച്ച​ർ ഗ​വേ​ണ​ൻ​സ് ഫോ​റം) തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​വും സെ​മി​നാ​റി​ന്‍റെ പാ​ന​ലി​ലു​ണ്ടാ​വു​ക.

ഓ​ൺ​ലൈ​ൻ സെ​മി​നാ​റി​ൽ പ്ര​ധാ​ന​മാ​യും പു​തി​യ ഐ​എ​ൽ​ആ​ർ/​പി​ആ​ർ നി​ർ​ദേ​ശ​ങ്ങ​ളു​ടെ സം​ക്ഷി​പ്ത വി​ശ​ദീ​ക​ര​ണം, സ്കി​ൽ​ഡ് വ​ർ​ക്ക​ർ, ഹെ​ൽ​ത്ത്‌ & കെ​യ​ർ വ​ർ​ക്ക​ർ, ആ​ശ്രി​ത​ർ എ​ന്നി​വ​രെ പു​തി​യ നി​യ​മ​ത്തി​ൽ എ​ങ്ങ​നെ ബാ​ധി​ക്ക​പ്പെ​ടും, ക​ൺ​സ​ൾ​ട്ടേ​ഷ​നി​ൽ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന മാ​ർ​ഗ​ങ്ങ​ൾ, നി​യ​മ-​രാ​ഷ്ട്രീ​യ ത​ല​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ, അ​വ എ​ങ്ങി​നെ ശ​ക്ത​വും, ശ്ര​ദ്ധേ​യ​വു​മാ​യി പാ​ർ​ലി​മെ​ന്‍റി​ൽ എ​ത്തി​ക്കാം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​വും മു​ഖ്യ​മാ​യും സെ​മി​നാ​റി​ൽ പ്ര​ദി​പാ​ദി​ക്കു​ക.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​സൂം പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന സു​പ്ര​ധാ​ന​മാ​യ സെ​മി​നാ​റി​ൽ പ​ങ്കു​ചേ​രു​വാ​നും അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സ്തു​ത മീ​റ്റിം​ഗി​നെ പ​ര​മാ​വ​ധി ആ​ൾ​ക്കാ​രി​ലെ​ത്തി​ക്കു​വാ​നും ആ​ശ​ങ്ക​ക​ളി​ലാ​യി​രി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​ൻ യു​കെ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള​വ​രു​ടെ നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : ioc uk seminar ilr changes pr

Recent News

Up