x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​നു​മാ​യി പ്ര​ഫ. ജോ​സ് ഫി​ലി​പ്പ് ച​ർ​ച്ച ന​ട​ത്തി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: February 3, 2026 03:05 PM IST | Updated: February 3, 2026 03:05 PM IST

തി​രു​വ​ന​ന്ത​പു​രം: റോ​മി​ലെ സ​പ്പി​ൻ​സാ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​റാ​യ ഡോ. ​ജോ​സ് വ​ട്ട​ക്കൊ​ട്ട​യി​ൽ (ജോ​സ് ഫി​ലി​പ്പ്) പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ന്ദ​ർ​ശി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ കേ​ര​ള​ത്തി​ന്‍റെ ഭാ​വി ഭ​ര​ണ​സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും സാ​മൂ​ഹി​ക വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​ന്ന​ത്തെ പ​ല സം​വി​ധാ​ന​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി​യ മ​ല​യാ​ളി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നും അ​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ തൊ​ഴി​ലും സു​ര​ക്ഷി​ത​മാ​യ ജീ​വി​ത​വു​മൊ​രു​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും.

പ്ര​വാ​സി​ക​ളു​ടെ അ​റി​വും അ​നു​ഭ​വ​സ​മ്പ​ത്തും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Jose Philip V.D. Satheeshan Leader of opposition Rome

Recent News

Up