x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'​ജോ​യ് ടു ​ദി വേ​ൾ​ഡ്’ കാ​ര​ൾ സം​ഗീ​ത​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

ബി​നു ജോ​ർ​ജ്
Published: December 11, 2025 06:36 AM IST | Updated: December 11, 2025 10:10 AM IST

ക​വ​ൻ​ട്രി: ദൈ​വ​പു​ത്ര​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ സ​ന്ദേ​ശ​വു​മാ​യി യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ പ​ന്ത്ര​ണ്ട് ഗാ​യ​ക​സം​ഘ​ങ്ങ​ൾ. മാ​ലാ​ഖ​മാ​രു​ടെ സ്വ​ർ​ഗീ​യ സം​ഗീ​ത​ത്തോ​ടൊ​പ്പം അ​വ​ർ ചേ​ർ​ന്നു പാ​ടി​യ​പ്പോ​ൾ ക​വ​ൻ​ട്രി വി​ല്ല​ൻ​ഹാ​ൾ സോ​ഷ്യ​ൽ ക്ല​ബി​ൽ ഉ​യ​ർ​ന്നു കേ​ട്ട​ത് ശാ​ന്തി​യു​ടെ​യും പ്ര​ത്യാ​ശ​യു​ടെ​യും സു​വ​ർ​ണ ഗീ​ത​ങ്ങ​ൾ.

കാ​ര​ൾ സം​ഗീ​ത​ത്തി​ന്‍റെ അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് ഡി​സം​ബ​ർ ആ​റി​ന് ക​വ​ൻ​ട്രി വി​ല്ല​ൻ​ഹാ​ൾ സോ​ഷ്യ​ൽ ക്ല​ബി​ൽ ഗ​ർ​ഷോം ടി​വി​യും, ല​ണ്ട​ൻ അ​സ​ഫി​യ​ൻ​സും ചേ​ർ​ന്നൊ​രു​ക്കി​യ ജോ​യ് ടു ​ദി വേ​ൾ​ഡ് കാ​ര​ൾ ഗാ​ന മ​ത്സ​ര​ത്തി​ന്‍റെ എ​ട്ടാം സീ​സ​ണി​ൽ പ​ങ്കെ​ടു​ത്ത​ത് യു​കെ​യി​ലെ മി​ക​ച്ച പ​ന്ത്ര​ണ്ട് ഗാ​യ​ക​സം​ഘ​ങ്ങ​ൾ.

​'ജോ​യ് ടു ​ദി വേ​ൾ​ഡ്’ സീ​സ​ൺ 8 ഓ​ൾ യു​കെ കാ​ര​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി​യ സാ​ൾ​ട്ലി സെ​ൻ​റ് ബെ​ന​ഡി​ക്ട് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ക്വ​യ​ർ ഗ്രൂ​പ്പി​ന് ആ​യി​രം പൗ​ണ്ട് കാ​ഷ് അ​വാ​ർ​ഡും '​ജോ​യ് ടു ​ദി വേ​ൾ​ഡ്’ വി​ന്നേ​ഴ്സ് ട്രോ​ഫി​യും ല​ഭി​ച്ചു.


യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ വി​വി​ധ പ​ള്ളി​ക​ളെ​യും, സം​ഘ​ട​ന​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തി​യ പ​ന്ത്ര​ണ്ട് ഗാ​യ​ക​സം​ഘ​ങ്ങ​ൾ മാ​റ്റു​ര​ച്ച​പ്പോ​ൾ സി​നാ​യ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് നോ​ർ​ത്ത് ല​ണ്ട​ൻ ര​ണ്ടാം സ്ഥാ​ന​വും, മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ക്വ​യ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​

ഹെ​ർ​മോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് മി​ഡ്ലാ​ൻ​ഡ്സ് നാ​ലാം സ്ഥാ​ന​വും, സെ​ന്‍റ് ചാ​വ​റ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ച​ർ​ച്ച് ക്വ​യ​ർ അ​ഞ്ചാം സ്ഥാ​ന​വും സെ​ന്റ് ഹെ​ലെ​ന ക്വ​യ​ർ വാ​റിംഗ്ടൺ ആ​റാം സ്ഥാ​ന​വും നേ​ടി.

K-Rail Survey K-Rail Survey K-Rail Survey

ഏ​റ്റ​വും ന​ല്ല അ​വ​ത​ര​ണ​ത്തി​നു​ള്ള ​ബെ​സ്റ്റ് അ​പ്പി​യ​റ​ൻ​സ്’ അ​വാ​ർ​ഡി​ന് ബ​ർ​മിംഗ്ഹാം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ക്വ​യ​ർ അ​ർ​ഹ​രാ​യി.

ര​ണ്ടാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് അ​ഞ്ഞൂ​റ് പൗ​ണ്ടും ട്രോ​ഫി​യും, മൂ​ന്നാം സ​മ്മാ​നം നേ​ടി​യ ടീ​മി​ന് ഇ​രു​നൂ​റ്റി അ​മ്പ​തു പൗ​ണ്ടും ട്രോ​ഫി​യും, നാ​ലും അ​ഞ്ചും ആ​റും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ടീ​മു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​യി ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.


ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂന്നിന് ആ​രം​ഭി​ച്ച കാ​ര​ൾ സ​ന്ധ്യ​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം തി​രി തെ​ളി​യി​ച്ചു കൊ​ണ്ട് റ​വ. ഫാ. ​ടോ​മി എ​ടാ​ട്ട് നി​ർ​വ​ഹി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ യൂ​റോ​പ്പ് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ​ങ്ക​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


മ​ല​യാ​ള ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​നും ക​മ്പോ​സ​റു​മാ​യ ഗോ​കു​ൽ ഹ​ർ​ഷ​ൻ, മ്യൂ​സി​ക് കം​പോ​സ​റും സം​ഗീ​ത​ജ്ഞ​നു​മാ​യ ആ​കാ​ശ് ബി​നു എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി എ​ത്തി​യി​രു​ന്നു. കാ​ര​ൾ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​കെ​യി​ലെ മി​ക​വു​റ്റ ഗാ​യ​ക​രെ അ​ണി​നി​ര​ത്തി ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സ് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ലൈ​വ് മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.


പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രാ​യ ഗി​രീ​ഷ് മേ​നോ​ൻ, റോ​ൺ റി​ച്ചി​ൽ, ജോ​യ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ലൈ​വ് മ്യൂ​സി​ക് ബാ​ൻ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി.​മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ശ​ങ്ക​ർ പ​ണി​ക്ക​ർ, ആ​കാ​ശ് ബി​നു, ടി​ന ജി​ജി, ദീ​പേ​ഷ് സ്ക​റി​യ, അ​ഡ്വ. ഫ്രാ​ൻ​സി​സ് മാ​ത്യു, രാ​ജേ​ഷ് ജോ​സ​ഫ്, ഗ​ർ​ഷോം ടി ​വി ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​മോ​ൻ കു​ന്നേ​ൽ, ബി​നു ജോ​ർ​ജ്, ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സ് ഡ​യ​റ​ക്ട​ർ സു​നീ​ഷ് ജോ​ർ​ജ്, ജോ​യ് ടു ​ദി വേ​ൾ​ഡ് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ഷി സി​റി​യ​ക് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജോ​യ് ടു ​ദി വേ​ൾ​ഡ് സീ​സ​ൺ ഒമ്പതാം, 2026 ഡി​സം​ബ​ർ അഞ്ചിന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : music competition Joy to the World nri news

Recent News

Up