ഡാളസ്: 50 വർഷം പിന്നീടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുന്നണി പോരാളിയും സമാനതയില്ലാത്ത സംഘാടകനുമായ ഐ. വർഗീസിനു മീറ്റ് ആൻഡ് ഗ്രീറ്റ് സംഘടിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 5.30ന് ഐസിഇസി ഹാളിലാണ് പരിപാടി നടന്നത്.
ഐ. വർഗീസിന്റെ പുരോഗമന ചിന്താഗതിയും ജനാധിപത്യ നേതൃത്വവും അദ്ദേഹത്തെ സകലരുടെയും സ്നേഹാദരങ്ങൾക്ക് പാത്രമായി തീർത്തു. അമേരിക്കയിലെ കല സാംസ്കാരിക സമന്വയത്തിന്റെയും സാമൂഹിക ലയനത്തിന്റെയും വിസ്മയകരമായ സംഘടയായി കേരള അസോസിയേഷൻ ഓഫ് ഡാളസിനെ അദ്ദേഹം മാറ്റിയെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സണ്ണി ജേക്കബ്, പി.ടി. സെബാസ്റ്റ്യൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാൻ, ബാബു മാത്യു, ജേക്കബ് സൈമ്മൻ, ഐസിഇസി പ്രസിഡന്റ് മാത്യു നൈനാൻ, സെക്രട്ടറി തോമസ് ഈശോ, സിജു കൈനിക്കര, അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, സെക്രട്ടറി മഞ്ജിത് കൈനിക്കര, സിജു വി. ജോർജ്, ടോമി കളത്തിൽ വീട്ടിൽ, ബേബി കൊടുവത്തു, അനശ്വരം മാമ്പിള്ളി തുടങ്ങിയവർ ഓർമകൾ പങ്കുവച്ചു.
സാഹിത്യക്കാരൻ ജോസ് ഓച്ചാലിൽ, ആൻസി ജോസ്, പൗലോസ്, ടോമി നെല്ലുവേലിൽ, കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ് എ. തോട്ടത്തിൽ, ദീപക് നായർ, നേബു കുര്യയാക്കോസ് തുടങ്ങി ഒട്ടേറെ പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ഐ. വർഗീസ് നന്ദി പ്രകാശിപ്പിച്ചു.
Tags : kerala association of dallas varghese meet and greet usa