x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കോ​ൺ​ഫ​റ​ൻ​സ് വെ​ള്ളി​യാ​ഴ്ച ബി​ൻ സൈ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ


Published: November 26, 2025 10:35 AM IST | Updated: November 26, 2025 10:35 AM IST

ദോ​ഹ: ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ൽ ഷെ​യ്ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള കോ​ൺ​ഫ​റ​ൻ​സ് വെ​ള്ളി​യാ​ഴ്ച വൈകുന്നേരം 6.15 മു​ത​ൽ ദോ​ഹ ബി​ൻ സൈ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ്ര​വാ​സ ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നി​ന്നും അ​ൽ​പ സ​മ​യം മാ​റി​നി​ന്ന് സ്വ​ന്ത​ത്തെ​ക്കു​റി​ച്ചും ജീ​വി​ത ല​ക്ഷ്യ​ത്തെ കു​റി​ച്ചും ചി​ന്തി​ക്കാ​നു​ള്ള അ​വ​സ​രം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശ്യം.

വ്യ​ക്തി​ജീ​വി​ത​വും കു​ടും​ബ-​സാ​മൂ​ഹി​ക ജീ​വി​ത​വും സ​ന്തു​ലി​ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വാ​ൻ നാം ​പു​ല​ർ​ത്തേ​ണ്ട ജീ​വി​ത മൂ​ല്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പു​തി​യ​കാ​ല​ത്തിന്‍റെ വെ​ല്ലു​വി​ളി​ക​ളെ​യും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. പ്ര​ഭാ​ഷ​ക​ൻ താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി പ​രി​പാ​ടി​യി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ശ​നി​യാ​ഴ്ച ബി​ൻ ബി​ൻ സൈ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ത​ന്നെ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന എ​ല​വേ​റ്റ് ഫാ​മി​ലി മീ​റ്റി​ലും താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി സം​ബ​ന്ധി​ക്കും. പ്ര​വാ​സി​ക​ൾ​ക്ക് കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്കാ​വു​ന്ന പ്ര​സ്തു​ത പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 6000 4485 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : kerala conference qkic doha

Recent News

Up