x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: December 20, 2025 03:37 PM IST | Updated: December 20, 2025 03:38 PM IST

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യും ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നു​മാ​യ കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ​വ​ര്‍​ഷ​ത്തെ ക്രി​സ്മ​സ് പ​രി​പാ​ടി​ക​ള്‍, സ​മാ​ജം അം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സാ​ല്‍​ബൗ റ്റി​റ്റൂ​സ് ഫോ​റ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു.

കേ​ര​ള സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള അ​വ​താ​ര​ക​നാ​യ പ​രി​പാ​ടി​യി​ല്‍ 375ല്‍ ​അ​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ന്‍ പോ​ള്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കേ​ര​ള സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ള്‍ ഗാ​നം അ​ത്യ​ന്തം ഹൃ​ദ്യ​മാ​യി. മു​ഖ്യാ​തി​ഥി ഫാ.​ സ​ന്തോ​ഷ് തോ​മ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്കി.

K-Rail Survey

തു​ട​ര്‍​ന്ന്, വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. സ​മാ​ജ​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച ക​രോ​ള്‍ ഗാ​നം സ​ദ​സ്സി​ന് ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി. പ​രി​പാ​ടി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ന്‍ പോ​ള്‍ കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ന്‍റെ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ വെ​ബ്സൈ​റ്റി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച സ​മാ​ജം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബി​ന്നി തോ​മ​സ് പു​തി​യ വെ​ബ്സൈ​റ്റി​ന്‍റെ ടെ​ക്നോ​ള​ജി​യും സ​വി​ശേ​ഷ​ത​ക​ളും സ​ദ​സി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

K-Rail Survey

ഇ​ട​വേ​ള​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ ത​ന​തു രു​ചി​യി​ലു​ള്ള ഭ​ക്ഷ​ണം വി​ള​മ്പി. ക്രി​സ്മ​സ് അ​പ്പൂ​പ്പ​ന്‍​മാ​രാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത ജി​നോ, എ​ല്‍​ദോ​സ്, എ​റി​ക്, എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും കൈ ​നി​റ​യെ ചോ​ക്ളേ​റ്റു​ക​ള്‍ ന​ല്‍​കി. യു​വ ത​ല​മു​റ​യു​ടെ ആ​വേ​ശ​വും അ​ഭ്യ​ര്‍​ഥന​ക​ളും മാ​നി​ച്ചു​കൊ​ണ്ട് കേ​ര​ള സ​മാ​ജം ഈ ​വ​ര്‍​ഷം വീ​ണ്ടും ഡി​ജെ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

K-Rail Survey

പ​രി​പാ​ടി​ക​ള്‍ ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​വ​ര്‍ എ​ല്ലാ​വ​രും ത​ന്നെ ഡി​ജെ​യി​ല്‍ പ​ങ്കെ​ടു​ത്ത് നൃ​ത്തം ചെ​യ്തു. തു​ട​ര്‍​ന്ന് ത​മ്പോ​ല ന​റു​ക്കെ​ടു​പ്പി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടു​കൂ​ടി പ​രി​പാ​ടി​ക​ള്‍​ക്ക് തി​ര​ശീ​ല വീ​ണു.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ക്രി​സ്മ​സ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ എ​ല്ലാ​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഡി​പി​ന്‍ പോ​ള്‍ (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ര​തീ​ഷ് മേ​ട​മേ​ല്‍ (ട്ര​ഷ​റ​ര്‍), ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ റെ​ജീ​ന ജ​യ​റാം, ബി​ന്നി തോ​മ​സ്, അ​ജു സാം, ​ഷൈ​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Kerala Samajam Frankfurt Christmas Celebration NRI News

Recent News

Up