മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെ പി എ സ്നേഹസ്പർശം എന്നാ പേരിൽ പത്തൊപതാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
100ൽ പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു ഉദ്ഘാടനം നിർവഹിച്ചു. സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റിൻ ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ മുഖ്യ അതിഥിയായി പങ്കെടുത്തു. ഏരിയ സെക്രട്ടറി ജിബി ജോൺ വര്‍ഗീസ് സ്വാഗതവും ഏരിയ ട്രഷറർ സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.

കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കെപിഎ ട്രഷറർ മനോജ് ജമാൽ കെപിഎ സെക്രട്ടറിമാരായ അനിൽ കുമാർ റെജീഷ് പട്ടാഴി, ബ്ലഡ് ഡോനെഷൻ കൺവീനർമാരായ വി. എം. പ്രമോദ് , നവാസ് ജലാലുദ്ദീൻ, ഏരിയ കോഡിനേറ്റർമാരായ റെജിമോൻ ബേബികുട്ടി, ബിജു ആർ പിള്ള, ഏരിയ വൈസ് പ്രസിഡന്റ് അക്ബർ ഷാ, ഏരിയ ജോയിന്റ് സെക്രട്ടറി ജേക്കബ് ജോൺ പ്രവാസി ചെയർ പേഴ്സൺ അഡ്വ. പ്രദീപ അരവിന്ദ് എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.