x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ൺ ഫാ​മി​ലി നൈ​റ്റ് വ​ർ​ണാ​ഭ​മാ​യി

ജീ​മോ​ൻ റാ​ന്നി
Published: November 5, 2025 05:05 PM IST | Updated: November 5, 2025 05:05 PM IST

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ൺ ന​ട​ത്തി​യ ഫാ​മി​ലി നൈ​റ്റ് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യും വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

സ്റ്റാ​ഫോ​ർ​ഡി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തി​യ ഫാ​മി​ലി നൈ​റ്റി​ൽ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. വേ​ണു​നാ​ഥ്‌ ഗോ​പി​യു​ടെ ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഷി​ബു കെ. ​മാ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു.

കോ​ട്ട​യം ക്ല​ബി​ന്‍റെ ആ​രം​ഭം മു​ത​ൽ ഇ​തു​വ​രെ​യും പ്ര​വ​ർ​ത്തി​ച്ച​വ​രെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ടും ഭാ​വി
പ​രി​പാ​ടി​ക​ളു​ടെ രൂ​പ​രേ​ഖ​യും അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു സ്വാ​ഗ​ത പ്ര​സം​ഗം. തു​ട​ർ​ന്ന് വി​ശി​ഷ്‌​ഠാ​തി​ഥി​യാ​യി​രു​ന്ന സ്റ്റാ​ഫ്‌​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ബ്ലെ​സ​ൺ ഹൂ​സ്റ്റ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​തി​നു​ശേ​ഷം കോ​ട്ട​യം ജി​ല്ല​യു​ടെ പൈ​തൃ​ക​ത്തേ​യും പൗ​രാ​ണി​ക​ത്തെ​യും പ്ര​തി​പാ​തി​ച്ചു​കൊ​ണ്ടും തൃ​ഷ ഷി​ബു ന​ട​ത്തി​യ വി​വ​ര​ണം ഇ​വി​ടെ​യു​ള്ള പു​തി​യ ത​ല​മു​റ​യു​ടെ നാ​ടി​നോ​ടു​ള്ള സ്നേ​ഹം തു​റ​ന്നു​കാ​ട്ടി.

അ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ടോ​പ് ടെ​ൻ നാ​ഷ​ണ​ൽ ന​ഴ്സ് സ​യ​ന്‍റി​സ്റ്റി​ൽ ഒ​രാ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ട്ട​യം ക്ല​ബി​ന്‍റെ ക​മ്മി​റ്റി അം​ഗ​മാ​യ ജോ​ജി ഈ​പ്പ​ന്‍റെ ഭാ​ര്യ ഡോ. ​ഡോ​ൺ​സി ഈ​പ്പ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

K-Rail Survey

കൂ​ടു​ത​ൽ പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ത് പ്ര​ചോ​ദ​ന​മാ​യെ​ന്ന് ആ​ദ​രി​ക്ക​ലി​ന് ന​ന്ദി പ​റ​ഞ്ഞ് ഡോ. ​ഡോ​ൺ​സി ഈ​പ്പ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ന​ട​ത്തി​യ പി​ക്ക്നി​ക്കി​ൽ കാ​യി​ക മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ക്കു​ക​യു​ണ്ടാ​യി.

ജോ​ന്ന അ​ജി, ആ​ഞ്‌​ജ​ലീ​ന ബി​ജോ​യ്, ബി​യ മാ​റി​യ ആ​ൻ ഫി​ലി​പ്പ്, ജ​യ നേ​ടാ​റ്റോം തു​ട​ങ്ങി​യ​വ​രു​ടെ നൃ​ത്ത​ങ്ങ​ളും ന​ടി​യും ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ ല​ക്ഷി പീ​റ്റ​ർ, ആ​ൻ​ഡ്രു ജേ​ക്ക​ബ്, സു​ജി​ത് ഗോ​പ​ൻ, മ​ധു ചേ​രി​ക്ക​ൽ, ജി​ജു കോ​ശി, അ​ജി ജോ​സ​ഫ്, ബി​ജു എ​ബ്ര​ഹാം, സു​ഗു ഫി​ലി​പ്പ്, സു​ജ ബെ​ന്നി, ഡോ. ​ഡോ​ൺ​സി ഈ​പ്പ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ളും ഫാ​മി​ലി നെ​റ്റി​നെ ഏ​റെ ഹൃ​ദ്യ​മാ​ക്കി.

ഗാ​യ​ക​നും മി​മി​ക്രി ക​ലാ​കാ​ര​ൻ കൂ​ടി​യാ​യ സു​ജു ഫി​ലി​പ്പ് അ​വ​ത​രി​പ്പി​ച്ച സ്പോ​ട്ട് ഡ​ബിം​ഗ് കാ​ണി​ക​ളെ ആ​ന​ന്ദ​ത്തി​ലാ​റാ​ടി​ച്ചു. ബി​ജു ശി​വ​നും ബി​ജോ​യ് തോ​മ​സു​മാ​യി​രു​ന്നു പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ. ട്രീ​ഷ ഷി​ബു ആ​യി​രു​ന്നു എം​സി.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു ശി​വ​ൻ പ​രി​പാ​ടി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന വി​ശി​ഷ്‌​ഠാ​തി​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത ക​ലാ​കാ​ര​മാ​ർ​ക്കും പ്ര​യ​ത്നി​ച്ച എ​ല്ലാ​വ​ർ​ക്കും സ​ഹ​ക​രി​ച്ച​വ​ർ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടെ പ​രി​പാ​ടി​ക​ൾ പ​ര്യ​വ​സാ​നി​ച്ചു.

Tags : Kottayam Club Houston Family Night Houston

Recent News

Up